0%

Chapter Title : കോകില മിസ്സ് 9 [കമൽ]

Author : കമൽ Read All Parts 962

ഓടിപ്പോയതാ.... എന്നോട്... എന്നോട് പൊറുക്ക് ജിത്തൂ..." അവനെ ചുറ്റിയിരുന്ന കൈ കൊണ്ട് അവന്റെ ഉടുപ്പിൽ മുറുകെപ്പിടിച്ചു കൊണ്ട് കൊച്ചുകുട്ടികളെപ്പോലെ അവൾ കരഞ്ഞു. അവളുടെ കണ്ണീരിന്റെ ചൂട് അവന്റെ നെഞ്ചം ഏറ്റു വാങ്ങി. തന്നെ പുണർന്നിരിക്കുന്ന അവളുടെ കൈകളിലൂടെ കയ്യോടിച്ച്, അവന്റെ കൈകൾ അവളുടെ പുറത്താകെ പരതി നടന്നു. എങ്ങു നിന്നോ കൈവന്ന ധൈര്യത്തിൽ, അവനവളെ തന്നിലേക്ക് പിടിച്ചമർത്തി. "നിന്റെയീ നെഞ്ചിലെ ചൂട് അനുഭവിച്ചറിയാൻ എത്ര കാലം ഞാൻ കൊതിച്ചു എന്നറിയാമോ നിനക്ക്? ജീവിതത്തിലെ എതിർദിശയിലൂടെ സഞ്ചരിക്കുന്ന രണ്ടു പേർ, ഒരിക്കലും ഒന്നു ചേരാൻ കഴിയാത്തവർ, എന്നിട്ടും... എന്നിട്ടും നീയെന്നെ തോൽപിച്ചു കളഞ്ഞു ജിത്തൂ..." ഏങ്ങലടിച്ചുള്ള അവളുടെ കരച്ചിലിനിടയിലും, അവളുടെ കണ്ണുനീർ കണ്ടു നിൽക്കേണ്ട വേദനാജനകമായ അവസ്ഥയിലും അവൾ പറഞ്ഞ വാക്കുകൾ കേട്ട് അവന്റെ പാതി മരിച്ച ഹൃദയം പിടഞ്ഞെണീറ്റു. ആഹ്ലാദത്തുടിപ്പിന്റെ അതിർവരമ്പിലെത്തിയിട്ടും, ശ്വാസനാളങ്ങൾ വരെ പുളകം കൊണ്ടിട്ടും, അവളെന്ന തന്റെ പെണ്ണിന്റെ ഉള്ളിലുള്ളതെല്ലാം പുറത്തു കൊണ്ടു വരാൻ അവന്റെ മനസ്സ് അവന്റെ ഹൃദയത്തോട് തല്ലുകൂടി. "വേണ്ട കോകില, നീ എനിക്ക് വേണ്ടി എങ്ങും തോൽക്കണ്ട. താൻ പറഞ്ഞത് ശരിയാ. ഒരിക്കലും ഒന്നിക്കാൻ പാടില്ലാത്ത രണ്ടു പേരാണ് നമ്മൾ. ഏതോ ഒരു നിമിഷത്തിന്റെ ചപലതയിൽ, ഞാൻ ഓരോന്ന് കാട്ടിക്കൂട്ടി. നിന്റെ അവസ്ഥ ഓർക്കാതെ, ഞാൻ നിന്നെ വേദനിപ്പിച്ചു. സോറി, കഴിഞ്ഞത് മറന്നു കള എന്നേ എനിക്ക് പറയാൻ പറ്റൂ. ഇനി ഞാൻ നിന്റെ ജീവിതത്തിൽ ഒരു കരടായി വരില്ല. സോറി." അവൻ മാപ്പ് പറഞ്ഞ് അവളെ തന്നിൽ നിന്നും അടർത്തി മാറ്റുവാൻ ശ്രമിച്ചു. എന്നാൽ അവൾ പിടി കൂടുതൽ

💬 Comments

View all comments