Chapter Title : കോകില മിസ്സ് 9 [കമൽ]
കവിൽതടത്തിൽ നുള്ളികൊണ്ട് അവൻ ചോദിച്ചു. "എല്ലാത്തിനും അതിന്റെതായ സമയമുണ്ടെടാ ചെക്കാ..." അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. "ജിത്തൂ... " "എന്താടോ അയ്യരിച്ചിപ്പെണ്ണേ..." "നീയെന്നെ വിളിക്കോ? എന്നെ മറന്നു പോവ്വോ നീ?" "എടി പെണ്ണേ..." അവനവളെ ഇറുകേപ്പുണർന്നു. "ജീവവായു മറന്നു കൊണ്ട് ജീവിക്കുന്നതെങ്ങിനെയാ? നീയാണെന്റെ ജീവൻ, എന്റെ ഹൃദയത്തിന്റെ താളം. ജിത്തു നിന്നെ മറക്കണമെങ്കിൽ ആ താളം നിലക്കണം. ഈ ചങ്ക് പിടയ്ക്കുന്ന കാലത്തോളം കോകില മിസ്സ് ജിത്തുവിനുള്ളതാ... എഴുതി വെച്ചോ നീ..." തന്റെ നെഞ്ചിൽ അവളുടെ കണ്ണീരിന്റെ ചൂടറിഞ്ഞു ജിതിൻ. അവളെ കെട്ടിപ്പിടിച്ചു കിടന്ന് ഉറങ്ങിപ്പോയതവൻ അറിഞ്ഞില്ല.
തുടരെത്തുടരെയുള്ള അലാറത്തിന്റെ മണിയൊച്ച കേട്ട് ജിതിൻ കണ്ണു തുറന്നു. അവൻ മെല്ലെ കിടക്കയിൽ എണീറ്റിരുന്നു. തല പൊട്ടിപ്പൊളിയുന്ന വേദന. അവൻ ചുറ്റും നോക്കി. കാഴ്ച വ്യക്തമല്ല. അവൻ എണീറ്റ് വേച്ചു ചെന്ന് വാഷ് ബേസിനിൽ ചെന്ന് മുഖം കഴുകി. മുഖമുയർത്തി കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ട കാഴ്ച്ച അവന്റെ സപ്തനാഡികളെയും തളർത്തി. അവന്റെ മുഖം വിളറി വെളുത്തു. അവൻ വെപ്രാളത്തിൽ വീണ്ടും വീണ്ടും കൈക്കുമ്പിളിൽ വെള്ളം കോരി മുഖത്തൊഴിച്ചു. വിശ്വാസം വരാതെ അവൻ ചുറ്റിനും നോക്കി. കൊച്ചിയിലെ തന്റെ ഫ്ലാറ്റിനുള്ളിലാണ് അവനിപ്പോൾ. അവൻ ധൃതി പിടിച്ചു ചെന്ന് മേശമേൽ ഇരുന്ന തന്റെ സ്മാർട് ഫോൺ എടുത്തു നോക്കി. അന്നത്തെ തീയതി കണ്ട് കൈ വിറച്ച് അവന്റെ കയ്യിൽ നിന്നും ഫോൺ താഴെ വീണു. അവൻ തിരികെച്ചെന്ന് കട്ടിലിൽ ഇരുന്നു. തന്റെ അരികിൽ കിടന്ന പഴയ ഡയറി അവൻ കണ്ടു. അവൻ വിറച്ചു കൊണ്ട് ആ ഡയറി കയ്യിലെടുത്ത് അതിലെ പഴകിയ
💬 Comments
View all comments