0%

Chapter Title : കോകില മിസ്സ് 9 [കമൽ]

Author : കമൽ Read All Parts 980

പേജുകൾ വേഗത്തിൽ മറിച്ചു. "കൊണ്ടുപോ.... എന്നെ തിരിച്ചു കൊണ്ടു പോ...." അവൻ തൊണ്ടയിടറി ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു. ഒടുവിൽ ആ പഴയ ഫോട്ടോയിൽ പേജുകൾ ചെന്നവസാനിച്ചു. ആ ഫോട്ടോ കയ്യിലെടുത്ത് അവൻ ഡയറി താഴെക്കിട്ടു. ഫങ്കസ് കയറിതുടങ്ങിയ, ചിരിച്ചു നിൽക്കുന്ന കോകിലയോടൊപ്പം അവൻ ചേർന്നു നിൽക്കുന്ന ആ പഴയ ക്ലാസ് ഫോട്ടോ. ജിതിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ ചിത്രത്തിൽ അവൻ വിരലിനാൽ തഴുകി. ആ ഫോട്ടോ മറോടണച്ചു പിടിച്ചവൻ അലറി.....

💬 Comments

View all comments