0%

Chapter Title : ക്രിക്കറ്റ് കളി 14 [Amal SRK]

Author : amal Read All Parts 5.6K


എനി അടിയില്ല… വെടി മാത്രം... ---------- സമയം വൈകുന്നേരം 5 മണി. അഭിയും, മനുവും, വിഷ്ണുവും, നവീനും, രാഹുലും കൂടെ കിച്ചുവിന്റെ വീട്ടുവളപ്പിൽ ക്രിക്കറ്റ്‌ കളിക്കാനെത്തി. " മനു നി കിച്ചുവിനെ ഒന്ന് വിളിച്ചു നോക്കിട്ട് ഇന്ന് കളിക്കാൻ വരുന്നുണ്ടോയെന്ന്… ചോദിക്ക്. " നവീൻ മനുവെ നോക്കികൊണ്ട് പറഞ്ഞു. " അവൻ എനി നമ്മുടെ കൂടെ കളിക്കാൻ വരാൻ ചാൻസ് ഇല്ല… " മനു പറഞ്ഞു. " എന്തായാലും നീയൊന്ന് വിളിച്ചു നോക്ക്.. " " ശെരി.. " മനു പോക്കറ്റിൽ നിന്നും ഫോണെടുത്ത് കിച്ചുവിനെ വിളിച്ചു. ട്രീ.. ട്രീ.. കിച്ചുവിന്റെ ഫോൺ ശബ്ദിച്ചു. ഫോൺ എടുത്തു നോക്കി. മനുവാണ് വിളിക്കുന്നത്. കിച്ചു ഫോൺ അറ്റന്റ് ചെയ്തു. " ഹലോ.. "  " ഹലോ.. കിച്ചു… ഞങ്ങൾ ഇവിടെ എത്തി. നീ കളിക്കാൻ വരുന്നില്ലേ…? " മനു ചോദിച്ചു. " മം.. ഞാൻ ഇപ്പൊ വരാം.. " കിച്ചു പറഞ്ഞു. ശേഷം ഫോൺ കട്ട്‌ ചെയ്തു. " അവൻ എന്താ പറഞ്ഞെ..? " അഭി ചോദിച്ചു. " അവൻ വരുന്നുണ്ടെന്ന് പറഞ്ഞു… " മനു മറുപടി നൽകി. " നീ പുളുവടിക്കുന്നതല്ലല്ലോ..? " വിഷ്ണു ചോദിച്ചു. " അല്ലടാ… അവൻ ഇപ്പൊ വരും. " " എന്നാലും.. കഴിഞ്ഞതെല്ലാം മറന്നിട്ട് അവൻ ഞങ്ങടൊപ്പം കളിക്കാൻ വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിചതല്ല. " അഭി പറഞ്ഞു. " നീ ഉള്ളത് കൊണ്ട് ചിലപ്പോ അവൻ കളിക്കാതെ തിരിച്ചു പോകാൻ ചാൻസുണ്ട്… " നവീൻ അഭിയെ നോക്കി പറഞ്ഞു. "

💬 Comments

View all comments