Chapter Title : ക്രിക്കറ്റ് കളി 14 [Amal SRK]
അതെ.. " രാഹുലിനും അതേ അഭിപ്രായമാണ്. ഈ സമയം കിച്ചു വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു. " ദേ അവൻ വരുന്നുണ്ട്. അഭി നീ കുറച്ച് മയത്തിലൊക്കെ നിന്നോ… അവനോട് കുറച്ച് വിനയത്തോടെ പെരുമാറിയാൽ മതി. " നവീൻ മുന്നറിയിപ്പ് കൊടുത്തു. ശെരി എന്ന അർത്ഥത്തിൽ അഭി തലകുലുക്കി. കിച്ചു അവരുടെ അടുത്തെത്തി. " ഇപ്പൊ തന്നെ സമയം ഒരുപാട് വൈകി. കിച്ചു വന്നല്ലോ.. എനി നമുക്ക് ടീമാക്കി കളി തുടങ്ങാം.. " മനു എല്ലാവരോടുമായി പറഞ്ഞു. " ഞാൻ നിങ്ങടെ കൂടെ കളിക്കാൻ വന്നതല്ല… " കിച്ചു പറഞ്ഞു. എല്ലാവരും അതിശയത്തോടെ അവനെ നോക്കി. " എനി മുതൽ ക്രിക്കറ്റ് കളിക്കാനാണെന്നും പറഞ്ഞ് ഒരുത്തനും ഇങ്ങോട്ട് വരണ്ട… ഈ വളപ്പിൽ പോലും കാല് കുത്തരുത്. പഴയ സൗഹൃദത്തിന്റെ പേരിൽ എന്നെ വിളിക്കുകയും വേണ്ട… " അവൻ ഗൗരവത്തിൽ പറഞ്ഞു. " കിച്ചു നീ എന്താ ഇങ്ങനെയൊക്കെ പറയുന്നേ…? കഴിഞ്ഞതൊക്കെ നമ്മള് പറഞ്ഞ് സോൾവാക്കിയതല്ലേ.. " നവീൻ പറഞ്ഞു. തിരിച്ചൊന്നും പറയാതെ മുഖം തിരിച്ചു കൊണ്ട് കിച്ചു അവിടെ നിന്നും പോയി. എല്ലാവരും ദേഷ്യത്തോടെ അവൻ നടന്നു പോകുന്നതും നോക്കി പല്ല് കടിച്ചു. " എനി എന്ത് കാണാൻ നിക്കുവാടാ… വരിനെടാ… " ദേഷ്യത്തോടെ മനു നടന്നുപോയി. ദേഷ്യത്തോടെ മറ്റുള്ളവരും അവന്റെ പിന്നാലെ ചെന്നു. വയലിനരികിലെ ഷെഡിൽ. " ആ പൂറൻ കിച്ചു അവിടെ കിടന്ന് ഡയലോഗ് അടിച്ചിട്ടും നിന്റെയൊന്നും അണ്ണാക്കിന്ന് കമാന്ന് ഒരക്ഷരം പുറത്ത് വരുന്നത് കണ്ടില്ലല്ലോ…? " രാഹുൽ ദേഷ്യത്തോടെ എല്ലാവരോടും ചോദിച്ചു. "
💬 Comments
View all comments