0%

Chapter Title : കുളിരിൽ വിരിയുന്ന കനൽ പൂവ് 1 [സ്പൾബർ]

Author : Spulber Read All Parts 3.8K

പെരുമാറ്റം..?
ചേട്ടൻ ഇത്രയൊക്കെ തങ്ങൾക്ക് വേണ്ടി ചെയ്തിട്ട് ആ മുറിയൊന്ന് വൃത്തിയാക്കി ഈ സാധനങ്ങളെല്ലാം അടുക്കിപ്പെറുക്കി വെക്കൽ തങ്ങളുടെ ബാധ്യത തന്നെയാണ്.
ഇയാള് കൂടിയില്ലെങ്കിൽ താനൊറ്റക്ക് വൃത്തിയാക്കും.

അവൾ ആ മുറിയിൽ കയറി അവളുടെയും, വിനോദിന്റെയും എല്ലാ സാധനങ്ങളും എടുത്ത് പുതിയ മുറിയിലേക്ക് വെച്ചു.

പിന്നെ ചുവരിലുള്ള മാറാലയൊക്കെ തട്ടി നിലം അടിച്ച് വൃത്തിയാക്കി.

ബാത്ത്റൂമിൽ നിന്നിറങ്ങിയ വിനോദ് ഷിഫാനയെ കാണാഞ്ഞ് വന്ന് നോക്കുമ്പോൾ അവൾ തകൃതിയായ പണിയിലാണ്.

“ ടീ…”

അവൻ ഉറക്കെ വിളിച്ചു.
അവൾ ഞെട്ടിത്തിരിഞ്ഞ് നോക്കി.

“നിന്നോട് ഞാനെന്താ പറഞ്ഞേ..ഇതൊക്കെ അയാള് ചെയ്തോളും.. നീയിങ്ങ് വാ..”

“എന്റെ വിനോദേട്ടാ..ഇങ്ങിനെ കണ്ണിൽ ചോരയില്ലാതെ സംസാരിക്കരുത്.. നമുക്ക് വേണ്ടി ഏട്ടൻ എന്തെല്ലാം ചെയ്തു… ഇതെങ്കിലും നമ്മള് ചെയ്യണ്ടേ… ?”

“ ഹും… അയാള് എന്ത് തേങ്ങ ചെയ്തെന്നാ നീ പറയുന്നേ..?ഇതെല്ലാം
എന്റെയും കൂടി പൈസക്ക് വാങ്ങിയതാ… “

“അയ്ക്കോട്ടെ വിനോദേട്ടാ… എന്നാലും ചേട്ടൻ എല്ലാം ചെയ്ത് തരുന്നുണ്ടല്ലോ..’

“നീയെന്നോട് തർക്കിക്കാതെ മുറിയിലേക്ക് വരുന്നുണ്ടോ..?”

“ഇല്ല… ഞാനിത് വൃത്തിയാക്കാതെ വരില്ല..”

ഷിഫാന തീർത്തു പറഞ്ഞു.

വിനോദ് അതിഷ്ടപ്പെടാതെ പുറത്തേക്കിറങ്ങി.

“ഏട്ടാ.. ഈ കട്ടിലൊന്ന് പുറത്തിറക്കണം… ഇതൊന്ന് പിടിക്കോ ഏട്ടാ… ?”

അവൻ ചിറികോട്ടി ഒരു ചിരിചിരിച്ച് മുറിയിലേക്ക് പോയി.
അവൾക്ക് കരച്ചിൽ വന്നു.
ഒരു സഹകരണവുമില്ലാത്തൊരു ജന്തു.
അവൾ തന്നെ കഷ്ടപ്പെട്ട് കട്ടിൽ ഉയർത്തി ഒരു വശത്തേക്ക് ചരിച്ചിട്ടു.
കട്ടിലിനടിയിലൊക്കെ ഇന്ന് വരെ അടിച്ച് വാരിയിട്ടില്ല. മുഷിഞ്ഞ കുറേ തുണികളും, കുറേ പുസ്തകങ്ങളും ചപ്പ് ചവറുകളും എല്ലാമുണ്ട്..അതെല്ലാം വൃത്തിയാക്കി അവൾ ബക്കറ്റിൽ വെള്ളം കൊണ്ട് വന്ന് നിലംതുടച്ചു.

💬 Comments

View all comments