0%

Chapter Title : കുളിരിൽ വിരിയുന്ന കനൽ പൂവ് 1 [സ്പൾബർ]

Author : Spulber Read All Parts 3.8K

ഒരോട്ടോ വന്ന് നിന്നത് കണ്ട് ദാസൻ നോക്കി. അതിൽ നിന്നും വിനോദ് ഇറങ്ങി കടയിലേക്ക് കയറി.

“അവള് ഓട്ടോയിലിരിപ്പുണ്ട്.. ചേട്ടൻ വന്ന് കണ്ടോ…”

വിനോദ് പറഞ്ഞു.

“അവളോടിങ്ങോട്ട് വരാൻ പറയെടാ.. നമ്മുടെ കട അവളു കൂടിയൊന്ന് കാണട്ടെ..”

അതിലൊന്നും വിനോദിന് ഒട്ടും താൽപര്യമില്ല.
എങ്കിലും അവൻ പുറത്തേക്കിറങ്ങിച്ചെന്ന് ഓട്ടോയിലേക്ക് തലയിട്ടു.

ദാസൻ ഞെട്ടിത്തരിച്ച് നിൽക്കുകയാണ്.തന്റെ മുന്നിൽ വന്ന് നിൽക്കുന്നത് ഒരു മനുഷ്യസ്ത്രീ തന്നെയാണോ എന്നവൻ ഒന്നുകൂടി നോക്കി.
ഒരപ്സരസിനെ പോലെ സുന്ദരിയായ, ഏകദേശം വിനോദിന്റെ അത്ര തന്നെ പ്രായമുള്ള ഒരു പെൺകുട്ടി.
അതി സുന്ദരി എന്ന് പറഞ്ഞാൽ കുറഞ്ഞ് പോവും..
തലയിലൂടെ ചുറ്റിക്കുത്തിയ ഷാളിനുള്ളിലെ മുഖം പതിനാലാം രാവൊളി പോലെ മിന്നിത്തിളങ്ങുന്നു.

“ചേട്ടനെന്താ പറയാനുള്ളത്…?”

തിരക്ക് കൂട്ടി വിനോദ് ചോദിച്ചു.

“നിക്കെടാ.. പറയാനുള്ളത് ഞാനിവളോട് പറഞ്ഞോളാം… നീയിവിടെ ഇരിക്ക്.. മോള് വാ…”

കൗണ്ടറിൽ നിന്നിറങ്ങി ദാസൻ മുൻപിൽ നടന്നു.
അവൾ പുരികമുയർത്തി വിനോദിനോട് എന്ത് ചെയ്യണമെന്ന് ചോദിച്ചു.

“ പറയാനുള്ളത് ഏട്ടൻ ഇവിടെ നിന്ന് പറഞ്ഞാ മതി..”

ദാസൻ തിരിഞ്ഞ് നിന്നു.

“അത് പോരല്ലോ… എനിക്കിവളോടാണ് സംസാരിക്കാനുള്ളത്.. വാ മോളേ… “

ഒരു റൂമും, ചെറിയൊരു ബാത്ത്റൂമും കടയുടെ ഉള്ളിൽ തന്നെയുണ്ട്.
മുറിയുടെ വാതിൽ തുറന്ന് പിടിച്ച് ദാസൻ അവളെ നോക്കി.
അവൾ വീണ്ടും വിനോദിനോട് ആംഗ്യത്തിൽ ചോദിച്ചു.
വേറെ നിവൃത്തിയില്ലാതെ അവൻ തലയാട്ടി.
അവൾ പതിയെ നടന്ന് മുറിയിലേക്ക് കയറി. ദാസനും അകത്ത് കയറി വാതിൽ ചാരി.
വിനോദിന് അതൊന്നും ഇഷ്ടമായില്ല.എന്തൊക്കെയാണാവോ അയാൾ അവളോട് പറയുക..?

“ഇരിക്ക്…”

മുറിയിലുള്ള കസേര ചുണ്ടി ദാസൻ അവളോട് പറഞ്ഞു.

💬 Comments

View all comments