0%

Chapter Title : കുളിരിൽ വിരിയുന്ന കനൽ പൂവ് 1 [സ്പൾബർ]

Author : Spulber Read All Parts 3.8K

അവൾ കസേരയിലേക്കിരുന്നു. മറ്റൊരു കസേരയിൽ ദാസനുമിരുന്നു.

“മോൾടെ പേരെന്താ… ?”

“ഷിഫാന…”

വീണക്കമ്പിയിൽ നിന്നുതിരുന്ന നാദം പോലെ നേർത്ത സ്വരം.

ഈ പേരും, സ്വരവും ഇവൾക്കല്ലാതെ വേറാർക്കും ചേരില്ലെന്ന് ദാസന് തോന്നി.

അവളുടെ വീടും സ്ഥലവും, വീട്ടുകാരെ പറ്റിയും എല്ലാം ദാസൻ ചോദിച്ചറിഞ്ഞു. വലിയ താൽപര്യമില്ലാതെയാണ് അവൾ ഓരോന്നിനും മറുപടി പറഞ്ഞത്.

“കഴിഞ്ഞയാഴ്ച നിങ്ങളുടെ റജിസ്ട്രർ വിവാഹം കഴിഞ്ഞൂന്ന് അവൻ പറഞ്ഞു, അത് ശരിയാണോ..?”

ഷിഫാന തലയാട്ടി.

“ആരാണ് സാക്ഷികളായി ഒപ്പിട്ടത്..?”

“അത്… വിനോദേട്ടന്റെ രണ്ട് കൂട്ടുകാര്..”

“നിനക്കിഷ്ടപ്പെട്ട് തന്നെയല്ലേ അവനെ കല്യാണം കഴിച്ചത്..?’’

“ ഉം…”

“അവനെന്താണ് പണി എന്നാണ് നിന്നോട് പറഞ്ഞത്… ?”

“അത്… ഈ കട നടത്തുകയാണെന്ന്..”

ദാസനൊന്ന് ചിരിച്ചു.

“മോൾടെ വീട്ടുകാര് പ്രശ്നമുണ്ടാക്കില്ലേ..?”

“ഇല്ല…”

“അതെന്താ… ?”

“എനിക്ക് രണ്ടാനമ്മയാ… ഞാനൊഴിഞ്ഞ് പോയാൽ അവർക്ക് സന്തോഷമാണ്..”

സ്നേഹം കിട്ടാതെ വളർന്ന ഈ കുട്ടിയെ അവൻ വലയിലാക്കിയതാണെന്ന് ദാസന് മനസിലായി.

“നിങ്ങൾ രണ്ട് മതക്കാരാണ്..അത് ഭാവിയിൽ ഒരു പ്രശ്നമാവില്ലേ..?”

“എന്റെ മതമനുസരിച്ച് ജീവിക്കാൻ വിനോദേട്ടൻ പറഞ്ഞിട്ടുണ്ട്… “

എല്ലാ പഴുതും അവൻ അടച്ചിട്ടുണ്ട്..

“ശരി… എന്നാ വീട്ടിലേക്ക് വരുന്നേ..?”

“ ഇന്ന് തന്നെ… എന്റെ എല്ലാ സാധനങ്ങളുമായാണ് ഞാൻ പോന്നത്.””

ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് ദാസന് മനസിലായി. ഇവളവനെ പൂർണമായും വിശ്വസിച്ചിരിക്കുന്നു.

“ഇതിന് മുൻപ് നിങ്ങൾ ഒരുമിച്ച് താമസിച്ചിരുന്നോ..?”

കാര്യങ്ങളറിയാനായി ദാസൻ ചോദിച്ചു.

“ഉം… രണ്ട് ദിവസം… “

“എവിടെ… ?”

“ഒരു കൂട്ടുകാരന്റെ വീട്ടിൽ..”

ഇനിയൊന്നും ചോദിക്കേണ്ടതില്ല..

“ശരി… നീ വാ..”

ദാസൻ പുറത്തിറങ്ങി.

“മോള് ചെന്ന് വണ്ടിയിലിരിക്ക്… ഇവനിപ്പോ വരും…

💬 Comments

View all comments