Chapter Title : കുളിരിൽ വിരിയുന്ന കനൽ പൂവ് 3 [സ്പൾബർ]
നോക്കി. ദിവസങ്ങൾക്ക് ശേഷം അവൻ ഷിഫാനയുടെ മുത്തേക്ക് നോക്കി ഇളിച്ചു.
“ഇതെവിടുന്നാ ടീ… ? നീയല്ലേ പറഞ്ഞത് പോരുമ്പോ ഒന്നും എടുക്കാൻ പറ്റീല്ലാന്ന്… ?”
ഇരയെ കണ്ട പരുന്തിന്റെ കണ്ണുകളോടെ വിനോദ് ചോദിച്ചു.
“ഇതെന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നതല്ല… നിങ്ങടേട്ടൻ വാങ്ങിത്തന്നതാ…”
അവൻ കണ്ണുരുട്ടി അവളുടെ മുഖത്തേക്ക് നോക്കി.
“ചേട്ടൻ വാങ്ങിത്തന്നതോ..? എന്തിന്..?’”
“ അത്… പുതുമണവാട്ടിയുടെ ദേഹത്ത് കുറച്ച് ആഭരണമൊക്കെ വേണമെന്ന് ചേട്ടൻ പറഞ്ഞു…”
വിനോദിനത് വിശ്വാസം വന്നില്ല.
“നീ ചേട്ടന്റെ ഭാര്യയല്ല..എന്റെ ഭാര്യയാ.. നിന്റെ ദേഹത്ത് ആഭരണം വേണോന്ന് ഞാനാ തീരുമാനിക്കുക…”
“വിനോദേട്ടൻ തീരുമാനിച്ചോ… അപ്പോ പ്രശ്നം തീർന്നില്ലേ..?’”
“ പ്രശ്നം തീരാനോ… ?
ഒന്നും കാണാതെ അയാളിത് വാങ്ങിത്തരില്ല.. നീ തൽക്കാലം അതെല്ലാം ഇങ്ങൂരിയെടുക്ക്.. ഞാനിതയാളുടെ മുഖത്തേക്കെറിയാം..””
തന്ത്രശാലിയായ കുറുക്കനേ പോലെ വിനോദ് പറഞ്ഞു.
“തൽക്കാലം ഞാനിത് ഊരുന്നില്ല.. ഇത് പോലെ വിനോദേട്ടൻ ഉണ്ടാക്കിക്കൊണ്ടു വാ..അപ്പോ നമുക്കിത് അയാളുടെ മുഖത്തേക്കെറിയാം..”
നിസാരമട്ടിൽ ഷിഫാന പറഞ്ഞു.
“മാത്രമല്ല… ഇതിന്റെ പൈസ കൊടുക്കാൻ വേണ്ടി നാളെ മുതൽ ഞാൻ ചേട്ടന്റെ കടയിൽ ജോലിക്ക് നിൽക്കാനും തീരുമാനിച്ചു.”
വിനോദിന് ചെറിയൊരു പരുങ്ങലുണ്ടായി.. മുഖത്ത് നോക്കി ഉറച്ച ശബ്ദത്തിലാണ് അവളുടെ സംസാരം.
“അതൊന്നും വേണ്ട..അതൊക്കെ എനിക്ക് കുറച്ചിലാണ്…”
അത്കേട്ട് ഷിഫാന
പുഛത്തോടെയൊന്ന്ചിരിച്ചു.
“ശരി… നിങ്ങൾക്കിഷ്ടമില്ലെങ്കിൽ ഞാൻ പോകുന്നില്ല.. നാളെ മുതൽ ഈ വീട്ടിലെ ചിലവ് നോക്കാൻ നിങ്ങൾക്ക് പറ്റോ… എന്റെ എല്ലാ കാര്യങ്ങളും നോക്കാൻ നിങ്ങളെ കൊണ്ട് കഴിയോ..?”
അതോടെ വിനോദിന്റെ വായടഞ്ഞു.
“ഞാൻ നാളെ മുതൽ കടയിൽ പോകും.. എനിക്കൊരു സ്കൂട്ടിയെടുത്ത് തരാം എന്ന് ഏട്ടൻ പറഞ്ഞിട്ടുണ്ട്…”
💬 Comments
View all comments