0%

Chapter Title : [കുറ്റബോധം 12 [Ajeesh]

Author : Ajeesh Read All Parts 349

തരാൻ ഒന്നും പറ്റി എന്ന് വരില്ല... അത് അവനും അറിയാം എങ്കിലും അവൻ എന്നോട് ചോദിക്കും... " ആൻസി വിതുമ്പി... അവൾക്ക് ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ രേഷ്മ അവളെ വാരിപ്പുണർന്നു... ആ നിമിഷം അവൾ വല്ലാത്ത ഒരു ആത്മസംതൃപ്തി അനുഭവിക്കുകയായിരുന്നു... ആൻസി ഒരിക്കലും ഇങ്ങനെ ഒരു ബുദ്ധിമുട്ട് അനുഭാവിക്കരുത് എന്ന് അവൾ ആതമാർത്ഥമായി ആഗ്രഹിച്ചു.... ആൻസി അപ്പോഴും അവളുടെ തോളിൽ കിടന്ന് കരയുകയായിരുന്നു... " ഞാൻ... ഞാൻ ഒന്നും ചോദിക്കാറില്ലടി..... അത്രേം അത്യാവശ്യം വന്നാൽ... അങ്ങനെ വന്നാൽ മാത്രം എന്തേലും ചോദിക്കും... അത് അവൻ എങ്ങനെലും ഒരാഴ്ചക്ക് ഉള്ളിൽ എനിക്ക് കൊണ്ടുവന്ന് തരും... ആൻസി രേഷ്മക്ക് അഭിമുഖമായി ഇരുന്നുകൊണ്ട് കലങ്ങിയ കണ്ണുകളോടെ ചിരിച്ചു... ഒരു കാര്യം എനിക്ക് ഉറപ്പാ മോളേ.... " അവൻ എന്നെ ഇട്ടേച്ചും പോവില്ലടി എന്നോട് ഒടുക്കത്തെ പ്രേമവാ ആ ചെക്കന്.... " രേഷ്മ ഉള്ളുകൊണ്ട് ഒന്ന് സന്തോഷിച്ചു... " അതേ അവൻ എന്റെ കൂട്ടുകാരനാ... അപ്പൊ ആ ഗുണം ഇല്ലാതിരിക്കോ..." സിയദിന്റെ കൂട്ടുകാരി ആണ് ഞാൻ എന്ന് പറയുന്നതിൽ അവൾക്ക് ഒരു നിമിഷം അഭിമാനം തോന്നി... " പോടി.. " ആൻസി തന്റെ കണ്ണുകൾ രണ്ടും തുടച്ചു... വീണ്ടും മൗനം ആയിരുന്നു അവർക്കിടയിൽ... പക്ഷെ ഇത്തവണ തന്റെ വിഷമങ്ങൾ എല്ലാം അവൾ ഒന്ന് ചോദിച്ചിരുന്നെങ്കിൽ എന്ന് രേഷ്മ അതിയായി ആഗ്രഹിച്ചു പോയിരുന്നു... അത് അന്വർത്ഥമാക്കും വിധം ഉടനെ തന്നെ ആൻസി ചോദിച്ചു... " നിനക്ക് തോന്നുന്നുണ്ടോ രേഷമേ നീ ഈ ചെയ്യുന്നത് മുഴുവൻ നല്ലതിനാണെന്ന്...." രേഷ്മ ഒന്ന് പാതറിപ്പോയിരുന്നു...

💬 Comments

View all comments