0%

Chapter Title : [കുറ്റബോധം 12 [Ajeesh]

Author : Ajeesh Read All Parts 331

ഒരു മ്ലാനത അനുഭവപ്പെട്ടു... എന്താ ഭഗവാനെ എനിക്ക് അവനോട് ഇപ്പഴും ഒരു അടുപ്പം തോന്നുന്നത്.... അവൾ ആലോചിക്കാൻ തുടങ്ങി... അവനോടുള്ള അടങ്ങാത്ത പ്രണയം ഒന്നും അല്ല ഇത്.. ആ കാര്യത്തിൽ അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു... എങ്കിലും അവന് ഒരു ആവശ്യം വന്നാൽ അത് വേണ്ട എന്ന് പറയാൻ തന്റെ മനസ്സ് അനുവദിക്കുന്നില്ല... അവൾ ആവലാതി പൂണ്ടു... ഇച്ഛായനോട് ഇതൊക്കെ എങ്ങനാ ഞാൻ പറയാ... എനിക്ക് ആ മനുഷ്യനോട് ഒരു തരത്തിലുള്ള ഇഷ്ട്ടക്കുറവും തോന്നിയിട്ടില്ല... ഇഷ്ട്ടക്കൂടുതലേ ഉണ്ടായിട്ടുള്ളൂ... എങ്കിലും തന്റെ മനസ്സ് സജീഷിനെ കുറിച്ചോർത്ത് വ്യാകുലപ്പെടുന്നത് എന്തിനാണ്... അതും അവൻ എന്നെ ഇതുപോലെ കഷ്ടപ്പെടുത്തിയിട്ടും... സോഫിയുടെ സമാധാനം നേരിയ തോതിൽ നഷ്ടപ്പെടാൻ തുടങ്ങി... പക്ഷെ അതൊന്നും അവളെ സജീഷിനെകുറിച്ചുള്ള വേവലാതികളിൽ നിന്ന് പിന്തിരിപ്പിച്ചില്ല... സോഫി ഫോൺ എടുത്ത് ആവനെ വിളിച്ചു... " പറ... എന്താ നിനക്ക് വേണ്ടേ...? " " ഇല്ല കോഴപ്പമില്ല... നീ തിരക്കൊക്കെ കഴിഞ്ഞിട്ട് പതുക്കെ വിളിച്ചാ മതി... അത്ര അത്യാവശ്യം ഒന്നും ഇല്ല... " മറുതലക്കൽ നിന്നും അങ്ങേയറ്റം സൗമ്യതയോടെ സജീഷിനെ മറുപടി വന്നു... അത് പക്ഷെ അവളെ കൂടുതൽ അപകടകാരി ആക്കുകയാണ് ഉണ്ടായത്... " ടാ ചെക്കാ... നീ എന്റെ വായിന്ന് വല്ലതും കേക്കൂട്ടൊ " അവന്റെ വിനയം കണ്ടാ തോന്നും ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ ആണെന്ന്... " കാര്യം പറയാടാ... സോഫി അമർഷത്തോടെ പറഞ്ഞു... സജീഷിന് ചിരി പൊട്ടി... " നീ ഇങ്ങനെ ചൂടായാൽ പിന്നെ ഞാൻ എങ്ങനാ പറയാ... ഒരു സമാധാനപരമായ അന്തരീക്ഷം വേണ്ടേ എന്തിനും... "

💬 Comments

View all comments