0%

Chapter Title : [കുറ്റബോധം 12 [Ajeesh]

Author : Ajeesh Read All Parts 798

അവന്റെ ഭാഗത്തും ന്യായം ഉണ്ട് എന്ന് തോന്നിയത് കൊണ്ടാവണം അവൾ സ്വയം ഒന്ന് പ്രഷർ കുറക്കാൻ ശ്രമിച്ചു... " ശരി നീ പറ... " അവൾ മൃദുവായി പറഞ്ഞു... " ഞാൻ ഈ പെണ്ണ്കാണാല് നിർത്താണ് മോളെ... " എന്തോ ഒരു ചെറിയ വിഷമം അവന്റെ ഉള്ളിൽ നീറുന്നുണ്ട് എന്ന് അവന്റെ ആ വാക്കുകളിൽ നിന്ന് സോഫിക്ക് വ്യക്തമായിരുന്നു... " ടാ എന്താ ഉണ്ടായത്... സത്യം പറ... " ഇന്ന് ആ പെണ്ണ് നിന്നെ വല്ലതും പറഞ്ഞോ??? " സോഫി അവളുടെ മനസ്സിൽ തോന്നിയ ഒരു സാധ്യത ചോദിച്ചു... " അവൾ എന്ത് പറയാനാ സോഫി... അത്‌ നല്ല ഒരു കുട്ടി ആണ്... എനിക്ക് ഒരു ഇഷ്ട്ടക്കുറവും ഉണ്ടായിട്ടും ഇല്ല... " " പിന്നെ ..." " പിന്നെ എന്താ നീ അവിടെന്ന് ഇറങ്ങി പോന്നത്... ???" സോഫി ഇടക്ക് കയറി ചോദിച്ചു... " അവളോട് ഒറ്റക്ക് സംസാരിക്കാൻ പോയപ്പോ ... ആ കൊച്ച് പറയുവാ ചേട്ടാ എനിക്ക് ഓൾറെഡി ഒരാളെ ഇഷ്ട്ടമാണ്... ചേട്ടൻ വീട്ടുകാരോട് എന്നെ ഇഷ്ടമായില്ല എന്ന് പറയണം എന്ന്..." " നിന്നെ കുറെ ഈ പെണ്ണുകാണാലും പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നതല്ലേ ഞാൻ ...." എനിക്കങ് പെരുത്ത് കേറി... " നിങ്ങൾക്ക് അങ്ങനെ വല്ല അടുപ്പവും ഉണ്ടെങ്കിൽ അത് നേരത്തെ തന്നെ അച്ഛനോടും അമ്മയോടും ഒക്കെ പറഞ്ഞൂടെ... വെറുതെ ബാക്കി ഉള്ളൊരുടെ സമയം കളയാനായിട്ട്... ഇങ്ങനെ ആണെങ്കിൽ ഇവിടേക്ക് വരാൻ വേണ്ടി ജോലിയും കളഞ്ഞ് വണ്ടില് പെട്രോളും അടിച്ച് വരണ്ട കാര്യം ഉണ്ടോ???... ഇതിനൊക്കെ ചെലവുണ്ട്

💬 Comments

View all comments