0%

Chapter Title : ലൈല

Author : kkstories Read All Parts 221

തോന്നി. എനിക്കും അങ്ങനെതന്നെയല്ലേ എന്ന് സ്വയം ചോദിച്ചപ്പോ അതെ അതെ, നൂറുവട്ടം എന്ന് മനസ് മന്ത്രിച്ചു. ഒരിക്കല്‍ അവള്‍ ചോദിച്ചു: "ഞങ്ങളുടെ നാട്ടിലേയ്ക്ക് പോരുന്നോ?" "എന്നെ കൊണ്ടുപോകുമോ?" ഒരു അനധികൃതന്‍ എന്നു വെളിപ്പെടുത്താതെ ഞാന്‍ വെറുതെ ചോദിച്ചു. "ഒരിക്കല്‍ ഞാന്‍ കൊണ്ടുപോകാം..." ഇത്തിരി നാണത്തോടെ അവള്‍ പറഞ്ഞു "അതുവരെ ഞാന്‍ കാത്തിരിക്കാം..." അധികനാള്‍ കഴിഞ്ഞില്ല, അവള്‍ പറഞ്ഞു: "നാട്ടില്‍ ഭയങ്കര ലഹളയാണ്. അത്യാവശ്യമായി നാട്ടിലേയ്ക്ക് ഫോണ്‍ വിളിക്കണം..." "ഫോണ്‍ റി ചാര്‍ജ് കാര്‍ഡ് വേണോ?..." അവള്‍ തലയാട്ടി. ഞാന്‍ ഉടന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ചെന്ന് റി ചാര്‍ജ് കാര്‍ഡ് കൊണ്ടുകൊടുത്തു. "കാശ് പിന്നേ തരാം കേട്ടോ..." "അയ്യോ, ഞാനത് ചോദിച്ചില്ലല്ലോ സുലൈഖാ..." ഞാന്‍ മനപ്പൂര്‍വം അവളെ സുലൈഖ എന്നു വിളിക്കുന്നത് കേട്ട് അവള്‍ കുണുങ്ങിച്ചിരിച്ചു. അതു കാണുന്പം എന്‍റെ മനസ് കാല്‍നൂറ്റാണ്ട് അപ്പുറത്തേയ്ക്ക് ഓടിപ്പോകുന്നു. രാത്രി കണക്കുകൂട്ടുന്പോ മുതലാളി ആ ഇരുപത്തഞ്ച് ദിര്‍ഹമിന് ചോദിച്ചു. അത് ഞാന്‍ ഉപയോഗിച്ച റി ചാര്‍ജ് കാര്‍ഡിന്‍റേതാണെന്നും എന്‍റെ ശന്പളത്തീന്ന് പിടിച്ചോളൂ എന്നും പറഞ്ഞപ്പോ അയാള്‍ വല്ലാത്തൊരു നോട്ടവും ചിരിയും പാസാക്കി. എന്‍റെയുള്ളില്‍ സംശയം തലപൊക്കി. ലൈലയുമായുള്ള അടുപ്പം ഇയാള്‍ അറിഞ്ഞിരിക്കുമോ?. ടെലിഫോണ്‍ റി ചാര്‍ജ് കാര്‍ഡിന്‍റെ രൂപത്തില്‍ ഞങ്ങളുടെ നിശബ്ദ പ്രണയം ശക്തിപ്രാപിച്ചു. സാധനങ്ങള്‍ക്ക് വേണ്ടി വിളിച്ചില്ലെങ്കിലും ഞാന്‍ ടെലിഫോണ്‍ കാര്‍ഡോ, ഒരു പായ്ക്കറ്റ് ഖുബ്ബൂസോ എടുത്ത് അവളുടെ അടുത്തേയ്ക്ക് തിരിക്കും. കുറേ നേരെ സംസാരിച്ച് നിന്ന് തിരിച്ചുപോരും. ഒരു ദിവസം അര്‍ബാബ് ചോദിച്ചു: "അലവീ...തന്‍റെ പറ്റില്‍ മൊബൈല്‍ റി ചാര്‍ജ് കാര്‍ഡ് വല്ലാണ്ട് കൂടുന്നുണ്ടല്ലോ..." "നാട്ടിലേയ്ക്ക് കെട്ട്യോളെ വിളിക്കുന്നതാ അര്‍ബാബ്...

💬 Comments

View all comments