Chapter Title : ലൈല
ഓളൊരു രോഗിയാ...". "ങും... അന്റെ ഞരന്പുരോഗം അറിയുന്പം കെട്ട്യോള്ടെ രോഗം കൂടാനാ സാധ്യത..." മുനവച്ചുള്ള അയാളുടെ വാക്കുകളുടെ അര്ഥം എനിക്ക് മനസിലായി. പക്ഷേ, ഒന്നും പറയാതെ ഞാന് ഡെലിവറിക്കായി പുറപ്പെട്ടു. ഖുബ്ബൂസാണ് ലൈലയുടെ ഇഷ്ടഭക്ഷണം. സാധാരണക്കാരന്റെ അപ്പമായ ആ റൊട്ടി ഞങ്ങളുടെ അടുപ്പത്തിന് ഊര്ജം പകര്ന്നു. അതിനോട്എനിക്ക് വല്ലാത്ത സ്നേഹം തോന്നി. രാത്രി ഭക്ഷണത്തിന് ഒരു കഷ്ണം ഖുബ്ബൂസെങ്കിലും കഴിച്ചില്ലെങ്കില് ഒരിത്. കഴിച്ചുകഴിഞ്ഞാലോ അന്നുരാത്രി പ്രേമാതുരനായി കിടന്നുറങ്ങാനും സാധിക്കുന്നു. ഖുബ്ബൂസും പ്രണയവും തമ്മില് ഇത്തരത്തിലൊരു അടുപ്പമുണ്ടെന്ന് അന്നാണ് തിരിച്ചറിഞ്ഞത്. പ്രണയത്തിന് വകതിരിവില്ലെന്ന് സാഹിത്യകാരന്മാര് പറഞ്ഞത് മറ്റൊന്നും കൊണ്ടായിരിക്കില്ല. ഞങ്ങളുടെ സ്നേഹബന്ധത്തിന് ഇപ്പോ മൂന്ന് മാസത്തെ ഇഴയടുപ്പമാണുള്ളത്. പക്ഷേ, എല്ലാം തകിടം മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. എന്റെ പ്രതീക്ഷകള്ക്കേറ്റ പ്രഹരം. അതിന്റെ ആഘാതം വളരെ വലുതായരുന്നു. ഒരു ദിവസം നേരിട്ട് കണ്ടപ്പോ ലൈല ചോദിച്ചു: "ഞാനൊരു സഹായം ചോദിച്ചാ ചെയ്തു തരുമോ?" 'എന്റെ പ്രിയസഖീ..നിനക്കല്ലാതെ ഈ ദുനിയാവില് മറ്റാര്ക്കാണ് ഞാന് സഹായം ചെയ്യുക' എന്ന് മനസില് പറഞ്ഞു. മരുഭൂമിയില് ഞാന് കണ്ടെത്തിയ നീരുറവയാണ് നീ. മരുപ്പച്ച. എന്റെ ഹൃദയം നിന്നോടുള്ള പ്രേമത്താല് സുരഭിലമാകുന്നു എന്നൊക്കെ ബഷീറിയന് സ്റ്റൈലില് ഞാന് എന്നോട് തന്നെ മന്ത്രിച്ചു. "തീര്ച്ചയായും..ലൈലാ...നിനക്ക് വേണ്ടി ഞാനെന്തും ചെയ്യും..." പരിസരബോധം വീണ്ടെടുത്ത് ഞാന് പറഞ്ഞു. അപ്പോ തന്റെ വില്ലയിലേയ്ക്ക് തിരിഞ്ഞുനോക്കി, സ്വരം ഇത്തിരി പതുക്കെയാക്കി അവള് തുടര്ന്നു: "എന്റെ ബോയ് ഫ്രണ്ട് നാളെ ഇവിടെയെത്തും. അവനോടൊപ്പം ഞാന് ഇവിടെ നിന്ന് ഒളിച്ചോടുകയാണ്. അതിന് എന്നെയൊന്ന് സഹായിക്കാമോ? മറ്റൊന്നും വേണ്ട. ഏതെങ്കിലും കള്ളടാക്സിക്കാരെ പരിചയമുണ്ടെങ്കി ഒന്ന് അറേഞ്ച് ചെയ്തുതന്നാമ്മതി?.. അവന്
💬 Comments
View all comments