Chapter Title : ലക്ഷ്മി 3 [Maathu]
ചിണുങ്ങി കൊണ്ട് എണീറ്റു. പോയി ഫ്രഷായി ബാത്‌റൂമിൽ നിന്ന് ഇറങ്ങി.അപ്പോളേക്കും അവള് തായേക്ക് പോയിരുന്നു. മൊബൈലും എടുത്ത് തായെക്ക് പോയി. തായെ ടേബിളിൽ അവളും മാമിയും ഫുഡ് കഴിക്കുന്നുണ്ട്. നിവി അപ്പുറത് അവന്റെ ടോയ്‌സ് കൊണ്ട് കളിക്കുകയാണ്.ഞാനും അവരോടൊപ്പം കൂടി ഫുഡ് കഴിച്ചു.പോകുമ്പോ മാമി വാങ്ങേണ്ട സാധനങ്ങളുടെ list തന്നു.
'ന്നാ..... നീ ഓടിക്ക് ' ഞാൻ കാറിന്റെ ചാവി അവൾക് നേരെ നീട്ടി.
"വേണ്ട എനിക്ക് ഇവിടെത്ത റോഡ് ഒന്നും പരിചയമില്ല "
'ഒക്കെ.. എന്നാ കയറ് '
ഞാൻ നേരെ കവിന്റെ സൂപ്പർമാർകെറ്റിൽ തന്നെ പോയി. അവൻ ക്ലാസ്സിൽ പോയിട്ടുണ്ടാകും. എന്നാലും വെറുതെ അവൻ ഇരിക്കുന്ന കേബിനിൽ നോക്കിയപ്പോ കക്ഷി അവിടെ ഉണ്ട്.
'ലച്ചു വാ.... നിനക്ക് ഒരാളെ പരിജയ പെടുത്തി തരാ '
"ആരെ "
'ഞാൻ പറഞ്ഞില്ലേ ഒരു കവിനെ '
"ആ " ഞങ്ങൾ അവന്റെ കേബിനിലോട്ട് ചെന്നു ഡോറിൽ മുട്ടി.
'കേറി പോരെ '
`എന്താടാ കോളേജിൽ പോയില്ലേ ´
'ഇല്ലടാ.. ഇവടെ കുറച്ച് ലോഡ് വരാനുണ്ട് അതോണ്ട് പോയില്ല.... ഇതാരാ '
`ആ ഇതാണ് ലക്ഷ്മി ´
'ഹായ്.... ഞാൻ കവിൻ '
"അറിയാം കിച്ചു പറഞ്ഞിരുന്നു."
'ഇരിക്ക് രണ്ടാളും..... കുടിക്കാൻ എന്തെ പറയണ്ടേ '
"അയ്യോ.. ഞങ്ങൾ ഇപ്പൊ ഫുഡ് കഴിച്ചതെ ഉള്ളു. ഒന്നും വേണ്ട "
'അങ്ങനെ പറയല്ലേ... എന്നെ കാണാൻ വന്നിട്ട് ഞാൻ ഒന്നും തന്നില്ലേ അത് മോശം അല്ലെ '
"കാര്യായിട്ട് പറഞ്ഞതാ .. വേണ്ട "
'ഒകെ... എന്താ ചെയ്യുന്നേ പഠികുകയാണ് എന്ന് ഇവൻ പറഞ്ഞു '
"അതെ ലോ കോളേജിൽ "
'ഇവന് എങ്ങനെ ചേച്ചിയോട് മിണ്ടാറൊക്കെയുണ്ടോ '
"എന്നോട് സംസാരിക്കാരൊക്കെ ഉണ്ട്. "
'ക്ലാസിൽ പഠിച്ച സമയത്തൊന്നും ആൺപിള്ളേരോട് പോലും മര്യാദക്ക് സംസാരിക്കാറില്ല ഇവൻ.. ന്നാലും ഇവനെ പോലെ ഒരാളെ എങ്ങനെ ചേച്ചിക്ക് പിടിച്ചത് എന്നാ ഞാൻ ആലോചിക്കുന്നേ '
അവള് അത് കേട്ട് ചിരിക്കുന്നുണ്ട്.
`ടാ ടാ.... മതി..... വല്ലാതെ അങ്ങട് ഊതല്ലേ ´
'ഒബ്ര '
💬 Comments
View all comments