Chapter Title : ലക്ഷ്മി 3 [Maathu]
`ന്നാ പിന്നെ ഞങ്ങള് അങ്ങട് പോയാലോട.....´
'ന്നാ ശെരി..... പിന്നെ അമ്മ പറഞ്ഞിരുന്നു നിന്നെ..... ലീവ് കിട്ടിയിട്ട് എന്താ അങ്ങോട്ടേക്ക് ഒന്നും കാണാത്തെ എന്ന്......ഏതായാലും രണ്ടാളും കൂടെ ഒരു ദിവസം വായോ '
`ആ.... നോക്കടാ... പിന്നെ റീസെപ്ഷന്റെ കാര്യം മറക്കണ്ട. എല്ലാവരേം കൂട്ടിക്കോട്ടോ ´.
'ആട ' ഞങ്ങൾ അങ്ങനെ സാധനങ്ങൾ വേടിച് തിരിച് വീട്ടിലേക്ക് പോയി. പ്രേതേകിച് സംഭവ വികാസങ്ങൾ ഒന്നും ഇല്ലാതെ ആ രണ്ട് ദിവസം കടന്ന് പോയി. പക്ഷെ ആ രണ്ട് ദിവസങ്ങൾക്കൊണ്ട് ഞങ്ങൾ നല്ലവണ്ണം അടുത്തിരുന്നു.പക്ഷെ ശരീരികമായി ഒന്നും നടന്നിട്ടില്ലായിരുന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° അങ്ങനെ വ്യാഴാഴ്ച ദിവസം ആയി. ഇന്ന് നൈറ്റ് ആണ് റിസപ്ഷൻ. വീട്ടിൽ നിന്ന് കാൽ മണിക്കൂർ യാത്രയുണ്ട് ഓഡിറ്ററിയത്തിലേക്ക്. ഇനിയും ഒരുങ്ങി കെട്ടി എല്ലാവരുടെയും മുന്നിൽ നിൽക്കണ്ടേ എന്ന് ആലോചിക്കുമ്പോൾ..... പിന്നെ ഞാൻ മാത്രമല്ലല്ലോ അവളും കൂടെ ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് ആശ്വാസം. ഒരു 5.30 മണി ആയപ്പോ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി. ഞാൻ എനിക്ക് വാങ്ങിയ കോട്ടും പാറ്റും ഒക്കെ ഇട്ടു. അവള് ലഹങ്കയും. കുറച്ച് മേക്കപ്പ് മാത്രമാണവൾ ചെയ്തത്. പക്ഷെ അവൾക് മേക്കപിന്റെ ആവശ്യം ഇല്ലാരുന്നു അത്രക്കും സുന്ദരി ആയിരുന്നു. ഞങ്ങളെങ്ങനെ ഓഡിറ്റോറിയത്തിൽ എത്തിയപ്പോ 6.00മണി ആയിട്ടുണ്ട്. കുറച്ച് കുടുംബക്കാർ ഒക്കെ വന്നിട്ടുണ്ട്. അവരോട് ഒക്കെ ചിരിച് കാണിച്ച് നേരെ സ്റ്റേജിലോട്ട് കയറി. ഫോട്ടോഗ്രാഫറെ ഒക്കെ മാമൻ സെറ്റ് ചെയ്തിട്ടുണ്ട്. അവളുടെ അച്ഛനും അമ്മയും കുടുംബക്കാരും ഒക്കെ വന്നിട്ടുണ്ടായിരുന്നു. അവര് തിരിച് പോകുമ്പോ ഞങ്ങളെ അങ്ങോട്ട് ഷണിച്ചിരുന്നു. പിന്നെ ഞങ്ങളെ കമ്പനിയിലെ കുറച്ച് സ്റ്റാഫ്സും പിന്നെ അച്ഛന്റെ ബിസിനസ് പാർട്ടേൺഴ്‌സും. പറയാൻ മറന്നു അച്ഛൻ ഒരു ബിസിനസ്സ് മാൻ ആയിരുന്നു. രണ്ട് മൂന്നു ഷോപ്പിംഗ് മാളും.. കുറച്ച് സ്ഥലം ഒക്കെ എന്റെ പേരിൽ എഴുതി തന്നിരുന്നു. ബാക്കി കുറച്ച് മാമന്റെ പേരിലും പിന്നെ ബാക്കിയുള്ളത് ഒരു അനാഥാലയത്തിലേക്കും.
അത് കഴിഞ്ഞപ്പോ സമയം പത്തര ആയി. ഞങ്ങൾ നേരെ വീട്ടിലോട്ട് വിട്ടു. എല്ലാവർക്കും നല്ല ഷീണം ഉണ്ടായിരുന്നു.മാമനും മാമിയും നേരെ അവരുടെ റൂമിലേക്ക് പോയി
💬 Comments
View all comments