0%

Chapter Title : ലക്ഷ്മി 3 [Maathu]

Author : Kambikathakal Read All Parts 537

ഒക്കെ വാങ്ങിക്കാൻ.

ഒരു 11.30 ആയപ്പോളേക്കും അവളുടെ വീട്ടിൽ എത്തി. ആകെ ഒരു വട്ടമേ വീട് കണ്ടിട്ടുള്ളു.

വണ്ടിയുടെ ഒച്ച കേട്ടിട്ട് ആണെന്ന് തോന്നുന്നു അച്ഛനും അമ്മയും ഒക്കെ ഇറങ്ങി വന്നിട്ടുണ്ട്.

അവള് ഡോര് തുറന്ന് നേരെ അവരെ പോയി കെട്ടി പിടിച് കരയുന്നുണ്ട്.

ഇവളിപ്പോ എന്തിനാ കരയിനെ........ ഞാൻ അതിൽ നിന്നും ഇറങ്ങി ഡിക്കിയിൽ നിന്നും സാധനം എടുത്ത് അവരുടെ അടുത്തേക്ക് നടന്നു.

"മോനെ കേറി വാ..."

അവളുടെ അച്ഛൻ എന്നെ ഷണിച്ചു.

ഞാൻകയ്യിലുള്ളത് ലച്ചൂന്റെ കയ്യിൽ കൊടുത്തു.

"വാ ഇങ്ങോട്ട് ഇരിക്ക് മോനെ.... എന്തൊക്കെ ഉണ്ട് "

'സുഖം...'

"മോനെ കൂടുതൽ പരിചയപ്പെടാൻ പറ്റിയില്ല...... ഹൈദരാബാദിൽ എന്തോ ആണെന്ന് ലക്ഷ്മി പറഞ്ഞിരുന്നു."

'അതെ.. അവിടെ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യാന് '

"ഞാൻ മോന്റെ വീട്ടിൽ വന്നിരുന്നു.. ആ ആക്സിഡന്റിന് ഉണ്ടായപ്പോ.... അന്ന് മോൻ ഹോസ്പിറ്റലിൽ ആയിരുന്നു."

'ആ കുറച്ച് ആഴ്ച '

"മോൻ ഇനി എന്നാ തിരിച് പോവുന്നെ "

'ഞായറാഴ്ച തിരിച് പോണം..... രണ്ട് ആഴിച്ചേ ലീവ് ഉണ്ടാർന്നുള്ളു. '

"മ്മ്മ്.. എങ്ങനെ പോണേ "

'Flight ഉണ്ട് '

"അവിടെ എങ്ങനെ താമസം ഒക്കെ "

'ഒരു ഫ്ലാറ്റിൽ റൂം എടുത്തിട്ടുണ്ട് '

"അപ്പൊ ഭക്ഷണം ഒക്കെ "

'പാചകം കുറച്ചു ഒക്കെ അറിയാം.... അമ്മ പഠിപ്പിച്ചിരുന്നു. പിന്നെ പുറത്തിന്ന് വാങ്ങും '

"മ്മ് "

"ഇപ്പൊ ചോദിക്കാൻ പറ്റിയ ചോദ്യം ഒന്നും അല്ല എന്നാലും ചോദിക്ക്യ... മോന് ഈ കല്യാണം ബുദ്ധിമുട്ടയോ....... നിന്റെ സങ്കല്പങ്ങളിൽ ഒന്നും ഇങ്ങനെ ആയിരിക്കില്ലല്ലോ "

'എനിക്ക് എന്ത് ബുന്ധിമുട്ട് അച്ഛാ.... എനിക്ക് പ്രേതേകിച് അങ്ങനെ ഒരു സങ്കല്പങ്ങളും ഒന്നും ഇല്ലാരുന്നു. അവള് പാവാണ്.... ഇടക്ക് അവൾക്ക് ഒരു ടീച്ചറിന്റെ സ്വഭാവമാ '

അവസാനം ഞാൻ ചിരിച് കൊണ്ട് പറഞ്ഞു. അതുകേട്ടു അവളുടെ അച്ഛനും ചിരിച്ചു.അപ്പോയെക്കും അവളുടെ അമ്മ ഒരു ജൂസും ആയിട്ട് വന്നു.

"കിച്ചു സുഖല്ലേടാ "

'ആ.. സുഖാണാമ്മേ '

"ഞായറാഴ്ച പോവാണെന്നു പറഞ്ഞു.... ലീവ് കൂട്ടി കിട്ടില്ലേ "

'ഇല്ലമ്മേ പോണം....'

💬 Comments

View all comments