Chapter Title : ലക്ഷ്മി 3 [Maathu]
"കിച്ചൂന്റെ അച്ഛനെയും അമ്മയെയും ഒകെ ഞാൻ അറിയും "
'ഹ അച്ഛൻ പറഞ്ഞിരുന്നു.... ഇവിടെ നിങ്ങൾ മാത്രെ ഉള്ളോ '
"ഒരാളും കൂടെ ഉണ്ട്. ഇവളുടെ അനിയത്തി..... മംഗലാപുരത് നഴ്സിങ്ങിന് പഠിക്കുകയാണ്... വരാന്ന് പറഞ്ഞിട്ടുണ്ട്. ദേവ പ്രിയ "
'മ് '
അങ്ങനെ ഞങ്ങൾ കുറച്ച് ടൈമും കൂടെ പലതും പറഞ്ഞിരുന്നു.
ഒരുമണി ആയപ്പോ ഭക്ഷണം കഴിക്കാൻ ഇരുന്നു. സദ്യ ആയിരുന്നു.ഞാൻ ഫുഡും കഴിച് സിറ്റൗട്ടിൽ പോയി ഇരുന്നു. മൊബൈലിൽ കുറച്ച് കോളും ചെയ്ത് അവിടെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോ ലക്ഷ്മി വന്നു അവളുടെ മുകളിൽ ഉള്ള റൂമിലേക്ക് കൊണ്ട് പോയി.ഞാൻ അവളുടെ റൂം ഒക്കെ നോക്കി കാണുകയായിരുന്നു.നല്ല വൃത്തിയുള്ള റൂം. ഞാൻ ബെഡിൽ പോയിമലന്നു കിടന്നു. അവളും എന്റെ അടുത്ത് വന്നു കിടന്നു.എന്നിട്ട് ഒരു കൈകൊണ്ട് എന്നെ ചുറ്റിപ്പിടിച്ചു.
"പഴയ തറവാടാന്.... കിച്ചൂന് പറ്റുന്നുണ്ടോ ഇവിടൊക്കെ "
'എനിക്ക് അല്ലേലും പഴയ തറവാട് ഒക്കെ ഇഷ്ടം '
"മ്മ്.. ഫുഡ് എങ്ങനെ ഉണ്ടാർന്നു "
'ഫുഡ് ഒക്കെ നല്ല ടേസ്റ്റ് ഉണ്ടാർന്നു.... നീ എന്താ ഇങ്ങനെത്തെ ക്ളീഷേ ചോദ്യങ്ങൾ ഒക്കെ ചോദിക്കുന്നെ '
"വേറെ ഇപ്പൊ എന്താ ചോദിക്കാൻ... എന്നാ കിച്ചു ചോദിക്ക് "
'ഞാൻ നിന്റെ വീട്ടുകാരെ കുറിച്ച് ഇതുവരെ ചോദിച്ചില്ലല്ലോ നിന്നോട്.... അതിന് നിനക്ക് ഒന്നും തോന്നുന്നില്ലേ '
"എന്ത് തോന്നാൻ......കിച്ചൂന്റെ മാനസികാവസ്ഥ അപ്പൊ ശെരി ആയിരിക്കില്ല എന്ന് വിചാരിച്ചു."
'ലച്ചൂന് പെങ്ങൾ ഒക്കെ ഉണ്ടല്ലേ '
"മ്മ്. നിന്റെ അതെ പ്രായമേ വരൂ..... ദേവ എന്നാണ് പേര് "
അത് കേട്ടപ്പോ ഞാൻ ചിരിച്ചു
"എന്തെ ചിരിക്കണേ "
'അല്ല നിന്റെ വിധി ഓർത്തു ചിരിച്ചതാ '
"എന്ത് "
'അനിയത്തിയുടെ പ്രായം ഉള്ള ആളെ ആണല്ലോ ഭർത്താവായിട്ട് കിട്ടിയത് '
"അതിനിപ്പോ എന്താ... എനിക്ക് ഒരു പ്രേശ്നവും ഇല്ല "
'മ്മ്........ ഞാൻ ഒരു കാര്യം ചോദിക്കട്ടെ '
"മ്മ് ചോദിക്ക്......"
'സത്യായിട്ടും എന്നെ ഇഷ്ടാണോ '
"അതെന്താ ഇപ്പൊ അങ്ങനെ ഒരു സംശയം "
'ഒന്നുല്ല.. നീ മറുപടി പറയ്യേ
💬 Comments
View all comments