Chapter Title : ലക്ഷ്മി 3 [Maathu]
കൂളായിട്ട് ആണ് എന്നോട് സംസാരിക്കുന്നത്.ഞാൻ അതിന് പുഞ്ചിരിച്ചു.
"അല്ല ഇന്ന് ഇവടെ നിക്കല്ലേ രണ്ടാളും "
'അയ്യോ നിൽക്കാൻ പിന്നെ ഒരു പ്രാവശ്യം വരാം.. എനിക്ക് ഞായറാഴ്ച പോകണം. അതിന് മുന്നേ ചെയ്ത് തീർക്കാൻ കുറച്ച് കാര്യങ്ങൾ ഉണ്ട് അതാ '
"മ്മ് "
അപ്പോളേക്കും ലച്ചു ചായയും കൊണ്ട് വന്നിരുന്നു.അങ്ങനെ ഞങ്ങൾ മൂന്നു പേരും ഓരോന്ന് പറഞ്ഞു ഇരുന്നു.
ഒരു അഞ്ചു മണി ആയപ്പോ ഞാൻ ലച്ചൂനോട് ഇറങ്ങിയാലോ എന്ന് ചോദിച്ചു.
ഞങ്ങൾ അങ്ങനെ സിറ്റൗട്ടിലേക്ക് നടന്നു
'അല്ല അച്ഛനും അമ്മയും എന്തെ '
"അവര് കപ്പ പറിക്കാൻ പോയേക്കുവാ "
ഞാൻ മുറ്റത്തേക്ക് എത്തിയപ്പോ അവരുണ്ട് കപ്പയും ചാക്കിലാക്കി കാറിന്റെ അടുത്ത് വയ്ക്കുന്നു.
"നിങ്ങള് പോകാൻ ഇറങ്ങിയതാണോ "
'അതെ '
"ലച്ചു പറഞ്ഞു ഇന്ന് തന്നെ പോകും എന്ന്.. ഏതായാലും പിന്നെ ഒരു ദിവസം വരി ഇങ്ങട് "
'ആ അച്ഛാ വരാം '
"ഇത് ആ കാറിലേക്ക് വച്ചേരെ.. കുറച്ച് കപ്പയാണ്. പറമ്പിൽ ഉള്ളതാ "
ഞാൻ ആ ചാക്ക് ഡിക്കി തുറന്ന് അതിൽ വച്ചു. ശേഷം അച്ഛനോട് അമ്മയോടും യാത്ര പറഞ് കാറിൽ കയറി. അവളും.. നല്ല വിഷമം ഉണ്ട് മുഖത്ത്..
"അപ്പൊ ശെരി എല്ലാവരോടും പോവണ്"
ഒരു റ്റാറ്റായും കൊടുത്തു വണ്ടി എടുത്തു.
അവള് പുറത്തേക്ക് കണ്ണും നട്ട് ഇരിക്കാണ്.
"ലച്ചൂന് അവിടെ നിന്നോടർന്നോ "
'അത് വേണ്ട... കിച്ചു രണ്ട് ദിവസം കഴിഞ്ഞാൽ പോകുകയല്ലേ '
"നമുക്ക് എന്നാ ബീച്ച്ലേക്ക് വിട്ടാലോ "
'ആയിക്കോട്ടെ '
ആറുമണി ആയപ്പോ ബീചിലെത്തി. അവളുടെ കയ്യും പിടിച് ആ മണലിലൂടെ നടന്നു.എന്തക്കയോ പുതിയ വികാരങ്ങൾ ഒക്കെ തോന്നുന്നു. ആദ്യമായിട്ടാണ് പ്രണയം തോന്നുന്ന പെണ്ണിന്റെ കയ്യും പിടിച് നടക്കുന്നത്. എന്ത് മിനുസമാണ് അവളുടെ കൈ.എന്നെക്കാളും വയസ്സ് കൂടുതൽ ആണേലും എന്റെ ചെവിയുടെ അത്രയും നീളം ഉള്ളു.
ലൈറ്റ് ബ്ലൂ നെയിൽ പോളിഷ് ഇട്ട് വിരലുകളും ആ കാലിൽ ഉള്ള സ്വർണ കൊലുസും ഇട്ട് നടക്കുന്ന അവളുടെ കല്പാദങ്ങളിൽ വന്നു വന്നു തഴുകി പോകുന്ന
💬 Comments
View all comments