0%

Chapter Title : ലക്ഷ്മി 6 [Maathu]

Author : Kambikathakal Read All Parts 809

ഇക്ക ഓരോന്ന് തീറ്റിക്കല്ലേ "

'എവിടെ ന്നട്ട് ആള് '

"അടുക്കളേല "

'ഇക്കാന്റെ പാചകം ആണോ '

"ആ "

അടുക്കളേ പോഴപ്പോ അതാ അവിടെ ഒരു ടീഷർട്ടും കല്ലിതുണിയും ഇട്ട് ആള് ഭയങ്കര പാചകത്തിലാണ്.

"ഇന്ന് വയറിന് വല്ല അസുഖവും പിടിക്കോ "

'പോടാ പോടാ......എന്താടാ പ്രേത്യേകം ഒരു വിശേഷം പറച്ചിൽ ഒക്കെ പറയാന്ന് പറഞ്ഞെ '

"ആ.. ന്നാ അത് ഇപ്പൊ തന്നെ പറയാ "

'പറയ്. പറയ് '

"എന്റെ കല്യാണം കഴിഞ്ഞ് "

ഞാൻ അത് പറയലും പപ്പടം പൊരിച്ചു പത്രത്തിലേക്ക് വെക്കാൻ പോയത് തറയിലേക്ക് ഡിം. "പോടാ ചിരിപ്പിക്കാതെ "

'കളി അല്ല കാര്യ... ഞാൻ ന്നാ ഫോട്ടോ കാണിച് തരാ 'ഞാൻ ഉള്ളതിൽ നല്ല ഒരു ഫോട്ടോ കാണിച്ചു കൊടുത്തു.

"ടാ... ഇത് വല്ല ഫോട്ടോ ഷോപ്പ് ആണോ " ഇത്താക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് ഞാൻ പിന്നെ ആ കഥ അങ്ങട് വിവരിച്ചു കൊടുത്തു. അത് കഴിഞ്ഞപ്പോ കവിളിൽ കൈ വെച്ച് കൊണ്ട് "ന്നാലും ഇന്റെ കിച്ചുഓ.. എങ്ങനെ നടന്ന ചെക്കനാ ഇജ്ജ് "

'എന്താ ചെയ്യാ.,.. 'ഒന്ന് ഞെളിഞ്ഞിരുന്നു കൊണ്ട്.

"കാണാൻ നല്ല മൊഞ്ഞിണ്ട്.... പേരെന്താടാ "

'ലക്ഷ്മി '

"അല്ലടാ ന്നാ ഇങ്ങട്ട് കോണ്ടൂന്നുടെയിനോ "ഇക്കാടെ വക

'അവള് പഠിക്കാ..ക്ലാസ്സ്‌ ഉണ്ട് ..'

"എന്തിന് "

'LLB... ലാസ്റ്റ് ഇയറാ '

"ഓ.... നിനക്ക് ലോട്ടറി അടിച്ചല്ലോ.. ഇഞ് ഇപ്പൊ എന്തേലും കേസിൽ പെട്ട പൈസ മുടക്കേണ്ട അവശ്യo ഇല്ലല്ലോ "

'അങ്ങനെയും

💬 Comments

View all comments