Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]
നീണ്ടു.
ആ ഒറ്റ നോട്ടത്തിൽ തന്നെ ചോദ്യം ചോദിച്ച ഡോക്ടറുടെ മുട്ട് വിറച്ചു.
"എന്താ സംഭവിച്ചതെന്ന് തനിക്ക് അറിയണോ ?"
അനുവിന്റെ ശബ്ദത്തിൽ അധികാരത്തിന്റെയും പുച്ഛത്തിന്റെയും തണുപ്പുണ്ടായിരുന്നു.
"സഡൻ ബി.പി സർജ് വന്നിട്ട് മൂക്കിലെ പ്രധാന രക്തക്കുഴൽ പൊട്ടി സിവിയർ ആയിട്ട് ബ്ലീഡിങ് (Posterior Epistaxis) ഉണ്ടായതാണ്! ഉറക്കത്തിലായതുകൊണ്ട് ചോര മുഴുവൻ ഉള്ളിലേക്കിറങ്ങി ബ്ലഡ് വൊമിറ്റ് ചെയ്തു.
കൂട്ടത്തിൽ മൂക്കിലൂടെയും ചോര പോയി. ഞാൻ വീട്ടിൽ വെച്ച് തന്നെ നേസൽ പാക്കിങ് (Nasal packing) ചെയ്ത് ബ്ലീഡിങ് കൺട്രോൾ ആക്കിയ ശേഷമാണ് ഇങ്ങോട്ട് കൊണ്ടുവന്നത്!
എന്തേ, ഒരു ചീഫ് ഡോക്ടറായ ഞാൻ പറയുന്നതിൽ തനിക്ക് വല്ല സംശയവുമുണ്ടോ?"
"ഇ... ഇല്ല മാഡം! ഒരിക്കലുമില്ല... ഞാൻ വെറുതെ കേസ് ഷീറ്റിൽ എഴുതാൻ വേണ്ടി ചോദിച്ചെന്നേയുള്ളൂ, സോറി മാഡം!"
ഡോക്ടർ പേടിച്ച് രണ്ടടി പിന്നോട്ട് മാറി.
"കേസ് ഷീറ്റ് ഞാൻ നേരിട്ട് ഹാൻഡിൽ ചെയ്തോളാം. തന്റെ ജോലി ബ്ലഡ് കയറ്റുക എന്നതാണ്, അത് മാത്രം ചെയ്താൽ മതി. ഇനി ഒരു ചോദ്യം പോലും ഇവിടെ ആരും ചോദിച്ചുപോകരുത്!"
അനുവിന്റെ ആ ആജ്ഞയ്ക്ക് മുന്നിൽ ഒരക്ഷരം തിരിച്ചു പറയാൻ ആ മനുഷ്യന് ധൈര്യമുണ്ടായിരുന്നില്ല. വിറയ്ക്കുന്ന കൈകളോടെ നിമിഷങ്ങൾക്കുള്ളിൽ അഭിയുടെ ഇരു കൈകളിലുമായി ട്യൂബുകൾ ഘടിപ്പിക്കപ്പെട്ടു.
മോണിറ്ററിൽ അവന്റെ ഹൃദയമിടിപ്പിന്റെ പച്ച വരകൾ തെളിഞ്ഞുവന്നു. രക്തം തുള്ളിതുള്ളിയായി അവന്റെ സിരകളിലേക്ക് കയറാൻ തുടങ്ങിയതോടെ, അവന്റെ വിളറിയ മുഖത്തേക്ക് പതിയെ ജീവന്റെ തുടിപ്പുകൾ തിരിച്ചെത്തുന്നത് അനു കണ്ടു.
"എല്ലാവരും പുറത്തുപോ! ഇനി എന്റെ അനുവാദമില്ലാതെ ഒരുത്തനും ഈ റൂമിന്റെ പരിസരത്തുപോലും കണ്ടുപോകരുത്!"
അനുവിന്റെ ഒറ്റ
💬 Comments
View all comments