0%

Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]

അങ്ങനെയൊരു അവസ്ഥയിൽ അവളെ കണ്ട സ്റ്റാഫുകൾ ഭയന്നു വിറച്ചുപോയി.

കൈകാലുകൾ വിറച്ചുകൊണ്ട് നിമിഷങ്ങൾക്കുള്ളിൽ അവർ അഭിയെ സ്ട്രെച്ചറിലേക്ക് മാറ്റി അകത്തേക്ക് ഓടിച്ചു.

സ്ട്രെച്ചറിനൊപ്പം വേഗത്തിൽ നടക്കുമ്പോൾ അനുവിന്റെ മുഖത്ത് ഭർത്താവിനെ ഓർത്തു കരയുന്ന ഒരു സാധാരണ ഭാര്യയുടെ ഭാവമായിരുന്നില്ല, മറിച്ച് ആ സാമ്രാജ്യത്തിന്റെ മുഴുവൻ നിയന്ത്രണവുമുള്ള ഒരു ചക്രവർത്തിനിയുടെ ക്രൂരമായ ഗാംഭീര്യമായിരുന്നു.

അവളുടെ മുഖത്തേക്ക് നോക്കാൻ പോലും ധൈര്യമില്ലാതെ തലകുനിച്ചാണ് ഡോക്ടർമാർ ഒപ്പം ഓടിയത്.

"ബി.പി വല്ലാതെ ഡ്രോപ്പ് ആയിട്ടുണ്ട്. ഉടൻ തന്നെ രണ്ട് ലാർജ് ബോർ കാനുല (Large bore cannula) ഇട്ട് നോർമൽ സലൈൻ (Normal Saline) ഫാസ്റ്റ് ആയി കയറ്റണം.

ഒപ്പം ഒ-നെഗറ്റീവ് (O-Negative) ബ്ലഡ് എത്രയും വേഗം അറേഞ്ച് ചെയ്യാൻ ബ്ലഡ് ബാങ്കിലേക്ക് വിളിക്ക്. സ്പെഷ്യൽ വി.ഐ.പി ഐ.സി.യു (VIP ICU) ഇപ്പോൾ തന്നെ റെഡിയാക്കണം!"

അവളുടെ ഓരോ വാക്കും ഓരോ കല്പനകളായിരുന്നു. 'യെസ് മാഡം' എന്ന് ഭയപ്പാടോടെ വിറച്ചുകൊണ്ട് ജീവനക്കാർ നെട്ടോട്ടമോടി.

അഭിയെ വി.ഐ.പി ഐ.സി.യുവിലെ ബെഡിലേക്ക് മാറ്റിയതും ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ ഡോക്ടർ അവനെ പരിശോധിച്ചു. അദ്ദേഹത്തിന്റെ നെറ്റി ചുളിഞ്ഞു. എങ്കിലും അനുവിനോട് എങ്ങനെ ചോദിക്കും എന്ന ഭയത്തോടെ, വിയർത്തൊലിച്ച് ഉമിനീരിറക്കി അദ്ദേഹം അനുവിന് നേരെ തിരിഞ്ഞു.

"മാഡം... അ... അത് പിന്നെ... സാറിന്റെ ശരീരത്തിൽ ചോര വാർന്നുപോയ ലക്ഷണങ്ങളുണ്ട്, ഹീമോഗ്ലോബിൻ ലെവൽ നന്നേ കുറവാണ്. പക്ഷേ... ശരീരത്തിൽ എവിടെയും മുറിവുകളൊന്നും കാണാനില്ലല്ലോ? പിന്നെ എന്താ സംഭവിച്ചതെന്ന്..."

വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ ആ ഡോക്ടർ അനുവിന്റെ നോട്ടത്തിന് മുന്നിൽ പതറിപ്പോയി. അനുവിന്റെ തണുത്തതും തുളച്ചുകയറുന്നതുമായ കണ്ണുകൾ ആ ഡോക്ടറുടെ മുഖത്തേക്ക്

💬 Comments

View all comments