Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]
വരുത്തി ഞാൻ വീണ്ടും മുഖം തിരിച്ചു കിടന്നു.
എന്റെ ആ മൗനം അവളെ വീണ്ടും ചൊടിപ്പിച്ചു എന്ന് തോന്നുന്നു. അവൾ എന്റെ താടിയിൽ പിടിച്ച് മുഖം അവൾക്ക് നേരെ തിരിച്ചു.
"എന്താടാ നിന്റെ വായിൽ പഴമാണോ? വായ തുറന്ന് എന്തെങ്കിലും ഒന്ന് പറയടാ!"
അവൾ കുറച്ച് ദേഷ്യത്തോടെ തന്നെ അലറി.
അവളുടെ ആ അലർച്ച കേട്ടപ്പോൾ എന്റെ ഉള്ളിലെ ആ പൗരുഷം ഉണർന്നു! ഞാൻ അവളുടെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു
'ദേ പെണ്ണേ... നീ പ്രായത്തിൽ എന്നെക്കാൾ മൂത്തതാണെന്നൊന്നും ഞാൻ നോക്കില്ല. നിനക്കറിയാലോ ഈ അഭിമന്യുവിനോട് കളിച്ചാൽ എങ്ങനെ ഉണ്ടാവുമെന്ന്.ഇന്നലെ രാത്രി നിന്നെ ഒറ്റ തള്ളിന് തറയിൽ ഇട്ടവനാണ് ഞാൻ!
ഇനിയും എന്റെ നെഞ്ചത്ത് കയറാൻ വന്നാൽ നിന്റെ ആ കൂർത്ത പല്ലുകളും ഞാൻ അടിച്ചുപൊട്ടിക്കും!. എന്റെ പേരിന്റെ കൂടെയുള്ള ബലരാമൻ ഞാൻ ഒരു ഡെക്കറേഷന് വേണ്ടി മാത്രം വച്ചതല്ല അതോർത്താൽ നിനക്ക് നന്ന്...'
എന്നൊക്കെ നല്ല മാസ്സ് ആയിട്ട് ഞാൻ പറഞ്ഞു. പക്ഷെ മനസ്സിൽ ആണെന്ന് മാത്രം !.
കാരണം നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവുമല്ലോ?
പേടിച്ചിട്ടൊന്നുമല്ല... എനിക്ക് അവളോട് സംസാരിക്കാൻ പോലും താല്പര്യമില്ല, അത്രതന്നെ!....
____________________________________________
ഇത്രയും നേരം ഞാൻ തൊണ്ട പൊട്ടുമാറ് അലറിയിട്ടും, ഒരക്ഷരം പോലും തിരിച്ചു മിണ്ടാതെ വലിയ ഗൗരവത്തിൽ കണ്ണ് മിഴിച്ച് കിടക്കുന്ന അവനെ കണ്ടപ്പോൾ എന്റെ സർവ്വ നിയന്ത്രണങ്ങളും വിട്ടുപോയി. അടിമുടി എനിക്ക് അങ്ങ് പൊളിഞ്ഞു കയറി!
'വാട്ട് ദി ആക്ച്വൽ ഫക്ക് ഈസ് ഹി തിങ്കിങ് ഓഫ് ഹിംസെൽഫ്?! ഇവനിതെന്താ ഇങ്ങനെ കിടക്കുന്നത്? ആ മൂന്ന് ശവങ്ങളോട് തൊള്ള
💬 Comments
View all comments