Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]
അവന്റെ തൊലിപ്പുറത്തേക്ക് ആഴ്ന്നിറങ്ങാൻ വെമ്പി.
'ഹൗ ഡെയർ ഹി ഇഗ്നോർ മി ലൈക്ക് ദിസ്! സത്യം പറഞ്ഞാൽ ഇവന്റെ ഈ അഹങ്കാരം കണ്ടിട്ട്, ഇപ്പോൾ തന്നെ ഇവനെ ഈ കട്ടിലിൽ നിന്ന് വലിച്ചുകീറി എടുത്ത് ആ ഭിത്തിയിൽ ഒട്ടിക്കാനാണ് എനിക്ക് തോന്നുന്നത്!
ഒരൊറ്റ അടിയ്ക്ക് ഇവന്റെ ആ ജാടയൊക്കെ തീർത്തുകൊടുത്താലോ?'
ദേഷ്യം സഹിക്കവയ്യാതെ ഞാൻ എന്റെ പല്ലുകൾ ഞെരിച്ചു. പക്ഷേ, തൊട്ടടുത്ത നിമിഷം അവന്റെ ആ വിളറി വെളുത്ത മുഖത്തേക്കും, കയ്യിൽ കുത്തിവെച്ചിരിക്കുന്ന ആ ട്യൂബുകളിലേക്കും എന്റെ കണ്ണ് പോയി.
ഇന്നലെ രാത്രി തറയിൽ കിടന്ന എന്റെ വായിലേക്ക് സ്വന്തം ചോര ഇറ്റിച്ചു തന്ന്, ജീവൻ പണയപ്പെടുത്തിയവൻ!
'കാം ഡൗൺ അനൂ... കൺട്രോൾ യുവർസെൽഫ്! എന്ത് തന്നെ ആയാലും ഇത് നിന്റെ അഭി തന്നെയല്ലേ? നിന്റെ സ്വന്തം ഭർത്താവ്! അവനോട് പോയി ഇങ്ങനെ വയലന്റ് ആവാൻ നിൽക്കല്ലേ...
ഹി ഈസ് സ്റ്റിൽ വീക്ക്. കുറച്ചു ജാട കാണിച്ചോട്ടെ പാവം, നിന്റെ കയ്യിൽ നിന്ന് എങ്ങോട്ടും പോവാൻ പോവുന്നില്ലല്ലോ!'
ഉള്ളിൽ തിളച്ചുമറിഞ്ഞ ആ ദേഷ്യമെല്ലാം അണപ്പല്ലുകൾ കടിച്ചമർത്തി ഞാൻ ഉള്ളിലൊതുക്കി. മുഖത്ത് പടർന്ന ആ ഭീകരമായ ദേഷ്യഭാവം ഒറ്റ നിമിഷം കൊണ്ട് മായ്ച്ചുകളഞ്ഞ്, പകരം വളരെ ശാന്തവും വശ്യവുമായ ഒരു പുഞ്ചിരി ഞാൻ ചുണ്ടിൽ വരുത്തി.
എന്റെ വിരലുകളിലെ ആ മുറുക്കം അയച്ച്, അവന്റെ താടിയിലൂടെ വളരെ മൃദുവായി ഞാൻ ഒന്ന് തലോടി. എന്റെ ഈ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് അവൻ ഒന്ന് അന്തംവിട്ട് നോക്കുന്നുണ്ടായിരുന്നു.
"ടേക്ക് റെസ്റ്റ് മൈ ഡിയർ ഹസ്ബൻഡ്......"
വളരെ മധുരമായി അവനോട് പറഞ്,
💬 Comments
View all comments