Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]
കവിളിൽ ചെറുതായിട്ടൊന്ന് തട്ടി ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റു.
'തത്കാലം ഇപ്പോൾ ഇവിടുന്ന് പോകാം... ഇനിയും ഇവിടെ നിന്ന് ഇവൻ എന്റെ ക്ഷമ പരീക്ഷിച്ചാൽ, എന്റെ കൺട്രോൾ പോയി ചിലപ്പോൾ ഇവൻ എന്റെ കയ്യിന്റെ ചൂടറിയും! അത് വേണ്ട...'
പിന്നീടുള്ള അഞ്ചു ദിവസങ്ങൾ ആ വി.ഐ.പി മുറിക്കുള്ളിൽ എനിക്ക് ശരിക്കും ഒരു യുഗം പോലെയാണ് കടന്നുപോയത്.
അന്ന് ആ മുറിയിൽ നിന്ന് പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോയ എന്റെ പ്രിയതമ വെറുതെയങ്ങ് പോവുകയായിരുന്നില്ല! പിറ്റേന്ന് രാവിലെ എനിക്ക് മരുന്ന് തരാനും ബി.പി നോക്കാനുമായി വാതിൽ തുറന്നു കയറിവന്ന ആളെ കണ്ടപ്പോൾ എന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു.
കഴിഞ്ഞ ദിവസം എന്റെ മുന്നിൽ ശരീരവടിവുകൾ കാണിച്ച് കൊഞ്ചിക്കുഴഞ്ഞ ആ മൂന്ന് സുന്ദരിമാർക്ക് പകരം, ഏകദേശം അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന, മുഖത്ത് കട്ടിയുള്ള കണ്ണട വെച്ച, ചിരിക്കാൻ പോലും മറന്നുപോയ ഒരു തടിയൻ അമ്മച്ചി നഴ്സ്!
എന്റെ കയ്യിലേക്ക് സൂചി കുത്തിയിറക്കുമ്പോൾ പോലും ആ തള്ളയുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലായിരുന്നു.
എന്നാൽ എന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ അനുവിന് യാതൊരു വിട്ടുവീഴ്ചയുമില്ലായിരുന്നു. ഒരു സാധാരണ മനുഷ്യന്റെ ശരീരത്തിൽ നിന്ന് പകുതിയിലധികം രക്തം ഒറ്റരാത്രികൊണ്ട് വാർന്നുപോയാൽ, അത് പഴയപടിയാകാൻ ആഴ്ചകൾ തന്നെ എടുക്കുമെന്ന് ഒരു ഡോക്ടറായ അവൾക്ക് നന്നായി അറിയാമായിരുന്നു.
അതുകൊണ്ട് തന്നെ കൃത്യമായ മെഡിക്കൽ പ്രോട്ടോക്കോളുകളിലൂടെയാണ് അവൾ എന്നെ തിരികെ കൊണ്ടുവന്നത്.
ആദ്യത്തെ രണ്ട് ദിവസങ്ങളിൽ തുടർച്ചയായി എനിക്ക് മൂന്ന് യൂണിറ്റ് 'ഒ-നെഗറ്റീവ്' രക്തം കയറ്റി. ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് അപകടകരമായ അവസ്ഥയിൽ നിന്ന് പതിയെ സാധാരണ നിലയിലേക്ക് ഉയർത്തുകയായിരുന്നു അവളുടെ
💬 Comments
View all comments