Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]
ആദ്യ ലക്ഷ്യം.
രക്തം കയറ്റിയതിന് പിന്നാലെ, പുതിയ റെഡ് ബ്ലഡ് സെൽ വേഗത്തിൽ ഉല്പാദിപ്പിക്കപ്പെടാനായി അയൺ സക്രോസ് ഇൻജക്ഷനുകളും, ഫോളിക് ആസിഡും, വിറ്റാമിൻ ബി-12 ഡ്രിപ്പുകളും എന്റെ ഞരമ്പുകളിലേക്ക് കൃത്യമായ ഇടവേളകളിൽ കയറിക്കൊണ്ടിരുന്നു.
ഭക്ഷണത്തിന്റെ കാര്യത്തിലായിരുന്നു ഏറ്റവും വലിയ പീഡനം! രക്തം ഉണ്ടാകാൻ വേണ്ടി പച്ചച്ചീര ജ്യൂസ്, ബീറ്റ്റൂട്ട് സൂപ്പ്, പകുതി വേവിച്ച ആട്ടിൻകരൾ, മാതളനാരങ്ങ എന്നിങ്ങനെ ചവച്ചുറക്കാൻ പറ്റാത്ത സകല സാധനങ്ങളും അവൾ എന്റെ മുന്നിൽ നിരത്തി.കൂട്ടിന് വീട്ടിലെ ബാക്കിയുള്ള പെൺ പുലികളും ഉള്ളത്കൊണ്ട് തന്നെ എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനോ ചെയ്യാനോ ഉണ്ടായിരുന്നില്ല....
ഞാൻ മുഖം തിരിച്ച് 'എനിക്കിത് വേണ്ട' എന്ന് പറയുമ്പോഴൊക്കെ, കട്ടിലിനരികിലിരുന്ന് അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കും. പിന്നെ ഒരക്ഷരം മിണ്ടാതെ കണ്ണും പൂട്ടി ഞാൻ അതെല്ലാം വിഴുങ്ങും.
സത്യത്തിൽ എന്നെ ഇഷ്ടം കൊണ്ടാണോ, അതോ എന്റെ ശരീരത്തിലെ ചോര പഴയതുപോലെ കട്ടിയായിട്ട് ഇനിയും അവൾക്ക് ഊറ്റി കുടിക്കാൻ വേണ്ടിയാണോ ഇങ്ങനെ തീറ്റിപ്പൊറ്റുന്നത് എന്ന് എനിക്ക് നല്ല സംശയമുണ്ടായിരുന്നു!
അഞ്ചാം ദിവസമായപ്പോഴേക്കും എന്റെ ശരീരത്തിലെ തളർച്ചയും തലകറക്കവുമൊക്കെ പൂർണ്ണമായും മാറിയിരുന്നു. വിളറി വെളുത്തിരുന്ന എന്റെ മുഖത്തേക്ക് പഴയ തുടിപ്പും ചുവപ്പുനിറവും തിരിച്ചെത്തി.
രാവിലെ എടുത്ത ബ്ലഡ് ടെസ്റ്റ് റിപ്പോർട്ടിൽ ഹീമോഗ്ലോബിൻ ലെവലും, ബി.പിയും എല്ലാം തികച്ചും നോർമൽ ആണെന്ന് കണ്ടതോടെയാണ് എനിക്ക് ഡിസ്ചാർജ് തരാൻ അവൾ തീരുമാനിച്ചത്.
അന്ന് ഉച്ചയോടെ ഡിസ്ചാർജ് നടപടികളെല്ലാം പൂർത്തിയായി. സ്വന്തം ആശുപത്രിയായതുകൊണ്ട് ബില്ലും പേപ്പർവർക്കുമൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. കയ്യിലെ കാനുലയൊക്കെ ഊരിമാറ്റി, ആശുപത്രിയിലെ വസ്ത്രം മാറ്റി ഞാൻ എന്റെ സാധാരണ ഷർട്ടും പാന്റുമിട്ട്
💬 Comments
View all comments