0%

Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]

കട്ടിലിൽ ഇരിക്കുമ്പോഴാണ് അനുവും അമ്മയും കൂടി അകത്തേക്ക് വന്നത്.

"അപ്പോൾ എല്ലാം ഓക്കെയല്ലേ മോനേ? ഇനി വീട്ടിൽ ചെന്നാലും കുറച്ചു ദിവസം നല്ല റെസ്റ്റ് വേണം കേട്ടോ."

അമ്മ എന്റെ സാധനങ്ങളെല്ലാം വെച്ചുകൊണ്ട് പറഞ്ഞു.എന്നാലും ഈ തള്ളയും ഒരു ഡോക്ടർ അല്ലെ.എന്നിട്ടും ഇതിനൊന്നും ഒരു സംശയവും തോന്നിയില്ലല്ലോ എന്റെ കാര്യത്തിൽ.

ആ... അമ്മയെ പറഞ്ഞിട്ടും കാര്യമില്ല. അവൾ പറയുന്ന പോയിന്റ്സ് കേട്ടാൽ എനിക്ക് വരെ സംശയം തോന്നും. പഠിച്ച കള്ളിയാണ് അവൾ...

"അതൊക്കെ ഞാൻ നോക്കിക്കൊള്ളാം അമ്മേ... ഇനി എന്റെ കണ്ണ് എപ്പോഴും അവന്റെ മുകളിൽ തന്നെയുണ്ടാകും!"

എന്റെ തോളിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്തുനിർത്തിക്കൊണ്ട് അനു മറുപടി പറഞ്ഞു. അവളുടെ ആ പറച്ചിലിൽ വീട്ടുകാർക്ക് വലിയ സ്നേഹം തോന്നിയെങ്കിലും, എന്റെ നട്ടെല്ലിലൂടെ ഒരു തണുപ്പാണ് പാഞ്ഞുകയറിയത്!

ആശുപത്രിയുടെ നീണ്ട ഇടനാഴിയിലൂടെ നടന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ, ചുറ്റുമുള്ള ഡോക്ടർമാരും സ്റ്റാഫുകളുമൊക്കെ ഭയഭക്തിയോടെ എഴുന്നേറ്റു നിന്ന് ഞങ്ങൾക്ക് വഴി മാറിത്തരുന്നുണ്ടായിരുന്നു.

കാറിലേക്ക് കയറാൻ നേരം ഞാൻ വെറുതെ ആ ആശുപത്രി കെട്ടിടത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കി.

ഒരു കണക്കിന് പറഞ്ഞാൽ ഈ ആശുപത്രി വാസം എനിക്കൊരു രക്ഷയായിരുന്നു. ചുറ്റും ആളുകളുള്ളതുകൊണ്ട് രാത്രികാലങ്ങളിൽ ഇവളുടെ ആ കൂർത്ത പല്ലുകൾ എന്റെ കഴുത്തിൽ ആഴ്ന്നിറങ്ങുമെന്ന പേടിയില്ലാതെ എനിക്ക് അഞ്ചു ദിവസം സുഖമായി ഉറങ്ങാൻ പറ്റിയിരുന്നു!

പക്ഷേ ഇപ്പോൾ ദാ... ആരോഗ്യമൊക്കെ വീണ്ടെടുത്ത്, നല്ല ഫ്രഷ് ചോരയുമായി ഞാൻ വീണ്ടും ആ പഴയ കൂട്ടിലേക്ക് തന്നെ തിരികെ പോവുകയാണ്!

ഇനി ആ അടച്ചിട്ട മുറിക്കുള്ളിൽ വെച്ച് ഇവളുടെ പുതിയ നാടകമായ വൺ-വേ പ്രേമവും, ഒപ്പം വേറെ

💬 Comments

View all comments