0%

Chapter Title : ലവ് ബൈറ്റ് 4 [കാവൽക്കാരൻ]

ആ നേരം വന്നെത്തി!

ഓർഡർ ചെയ്ത സാധനങ്ങളുമായി വെയ്റ്റർ ചേച്ചി ഞങ്ങളുടെ ടേബിളിലേക്ക് വന്നു.

ആദ്യം വന്നത് ആവി പറക്കുന്ന രണ്ട് ചിക്കൻ ബിരിയാണിയാണ്. നല്ല നെയ്യിന്റെ മണം... കൂടെ വറുത്ത ഉള്ളിയും കശുവണ്ടിയും ഉണക്കമുന്തിരിയുമൊക്കെ വിതറിയ ആ മഞ്ഞച്ചോറ് കണ്ടപ്പോൾ തന്നെ എന്റെ വയറ്റിൽ ആരോ ചെണ്ട കൊട്ടാൻ തുടങ്ങി.

തൊട്ടുപിന്നാലെ നല്ല ചുവന്ന കളറിൽ, എണ്ണയിൽ കുളിച്ചു നിൽക്കുന്ന രണ്ട് പ്ലേറ്റ് ചില്ലി ചിക്കൻ!

അവസാനമായി, നല്ല മൊരിഞ്ഞ, ഉള്ളിയും പച്ചമുളകും ഒക്കെ ഇട്ട സ്പെഷ്യൽ ഓംലെറ്റ്!

ഞാനും ഏട്ടത്തിയും കൂടി ആ പ്ലേറ്റുകൾ ഞങ്ങളുടെ മുന്നിലേക്ക് നീക്കിവെച്ചു.

ബിരിയാണിയുടെ ആ മണം നേരെ ചേച്ചിയുടെ മൂക്കിലേക്കാണ് അടിച്ചത്. പാവം, അവളൊന്ന് തൊണ്ടയിറക്കുന്നത് എനിക്ക് കാണാമായിരുന്നു.

അപ്പോഴാണ് ആ ദുരന്തം വന്നത്...

ഒരു സ്റ്റീൽ പാത്രത്തിൽ നല്ല ചൂട് കഞ്ഞിയും, കൂടെ ഒരു ചെറിയ കപ്പിൽ കുറച്ചു പുഴുങ്ങിയ ചെറുപയറും വേറേ എന്തോ ഉപ്പേരികളും!

വെയ്റ്റർ ചേച്ചി അത് ചേച്ചിയുടെ മുന്നിലേക്ക് വെച്ചു.

"കഴിച്ചോളൂ..." എന്ന് പറഞ്ഞ് അവർ പോയി.

ചേച്ചി ദയനീയമായി ആ ബിരിയാണിയിലേക്കും പിന്നെ സ്വന്തം മുന്നിലിരിക്കുന്ന കഞ്ഞിയിലേക്കും മാറി മാറി നോക്കി.

ഞാൻ അതൊന്നും കണ്ടഭാവം നടിക്കാതെ, ബിരിയാണിയിലേക്ക് ഒരു ലെഗ് പീസ് എടുത്ത് വെച്ച്, അതിലേക്ക് ചില്ലി ചിക്കന്റെ ഒരു കഷ്ണം കൂടേ കൂട്ടികുഴയ്ക്കാൻ തുടങ്ങി. ഏട്ടത്തിയും മോശമാക്കിയില്ല, പുള്ളിക്കാരി ഓംലെറ്റ് മുറിച്ച് വായിലേക്ക് വെച്ചു.

"ഹാവൂ... എന്തൊരു രുചി!" ഞാൻ ചേച്ചിയെ കേൾപ്പിക്കാൻ വേണ്ടി ഉച്ചത്തിൽ പറഞ്ഞു.

ഇതൊക്കെ കണ്ട് സഹികെട്ട് ചേച്ചി എന്തോ പറയാൻ വായ

💬 Comments

View all comments