Chapter Title : ലവ് ബൈറ്റ് 4 [കാവൽക്കാരൻ]
തുറന്നതായിരുന്നു. പക്ഷേ അപ്പോഴേക്കും ഞങ്ങളുടെ ടേബിളിന് ചുറ്റും ഒരു നിഴൽവെട്ടം വീണു....
ഞാൻ തലയുയർത്തി നോക്കി.
നാലഞ്ച് മെഡിക്കൽ സ്റ്റുഡന്റ്‌സ്! രണ്ട് ആൺപിള്ളേരും മൂന്ന് പെൺപിള്ളേരും. കാണാൻ നല്ല സ്മാർട്ട് പിള്ളേർ. കഴുത്തിൽ സ്റ്റെതസ്കോപ്പും ഐഡി
കാർഡുമൊക്കെയായി നിൽക്കുന്നു.
"എക്സ്‌ക്യൂസ് മീ... ഇവിടെ ഇരുന്നോട്ടെ? വേറെ സീറ്റൊന്നും ഒഴിവില്ല," കൂട്ടത്തിലെ ഒരു പെൺകുട്ടി ചോദിച്ചു.
"ഓ... ഇരുന്നോളൂ..." ഞാൻ മാന്യമായി പറഞ്ഞു.
ഞങ്ങളുടെ ടേബിൾ അത്യാവശ്യം വലുതായത് കൊണ്ട് അവർക്ക് സുഖമായി ഇരിക്കാമായിരുന്നു. അവർ വേഗം വന്ന് ബാക്കിയുള്ള കസേരകളിലേക്ക് ഇരുന്നു.
ചേച്ചി ആകെ പെട്ടു!
ഇനിയിപ്പോ ഞങ്ങളുടെ പ്ലേറ്റിൽ നിന്ന് കട്ടെടുക്കാനോ, അല്ലെങ്കിൽ വാശി പിടിക്കാനോ പറ്റില്ല. മുന്നിൽ അപരിചിതരായ, അതും ജൂനിയേഴ്സ് ആയ പിള്ളേർ ഇരിക്കുമ്പോൾ എങ്ങനെയാ തരം താഴുക?
അവർ വന്നതും മെനു കാർഡ് കയ്യിലെടുത്തു. എന്തൊക്കെയോ ഓർഡർ ചെയ്യാൻ തുടങ്ങിയതാണ്. പക്ഷേ പെട്ടെന്നാണ് കൂട്ടത്തിലെ ഒരുത്തന്റെ കണ്ണുകൾ ഞങ്ങളുടെ പ്ലേറ്റിലേക്ക് പോയത്.
കാരണം ഞാൻ നല്ല ആവേശത്തിൽ ബിരിയാണി കഴിക്കുകയാണ്. ആ മണം അവരുടെ മൂക്കിലേക്കും അടിച്ചു കയറിരിക്കണം .
"എടി ... നമ്മക്കും ബിരിയാണി കഴിച്ചാലോ..."
അവൻ തൊട്ടത്തിരുന്നവളോട് ചെവിയിൽ പറഞ്ഞു...
പക്ഷേ പൊട്ടന്റെ ശബ്ദം എനിക്ക് കേൾക്കാമായിരുന്നു...
അവന്റെ മറുപടി കേട്ടതും ആ പെണ്ണ് ഞങ്ങളെയൊന്ന് നോക്കി. അവൾ കഴിക്കാണോ വേണ്ടയോ എന്നുള്ള ഒരു നൂൽ പാലത്തിൽ നിൽക്കുകയാണ്...
"ഏട്ടത്തി നല്ല കിടിലൻ ബിരിയാണി ലേ ... സൂപ്പർ സാധനം!" അവളുടെ തീരുമാനമെടുക്കൽ പെട്ടെന്നാക്കാൻ വേണ്ടി ഞാൻ ഏട്ടത്തിയോട് എല്ലാവർക്കും കേൾക്കുന്ന രീതിയിൽ പറഞ്ഞു...
എന്തായാലും സംഗതിയേറ്റു. അവർ
💬 Comments
View all comments