0%

Chapter Title : ലവ് ബൈറ്റ് 4 [കാവൽക്കാരൻ]

ചെവി കൂർപ്പിച്ച് ഞങ്ങളെ തന്നെ നോക്കിയിരുന്നു. എന്താണ് ഇവിടെ നടക്കുന്നതെന്ന് അവർക്കും ഒരു പിടുത്തവുമില്ല.

ഞാൻ തലയാട്ടി. "മ്മ്... ഉറപ്പിച്ചു. അടുത്ത ആഴ്ചയാ..."

അത് കേട്ടതും ആ പെൺകുട്ടിയുടെ കണ്ണുകൾ വിടർന്നു. അവൾ കൂടെയുള്ളവനെ ഒന്ന് അർത്ഥഗർഭമായി നോക്കി. ശേഷം വീണ്ടും എന്നോട് ചോദിച്ചു:

"പെണ്ണിന്റെ പേരെന്താ?"

ആ ചോദ്യത്തിൽ ഒരു കൗതുകം മാത്രമല്ല, എന്തോ ഒരു പേടിയോ അത്ഭുതമോ ഒക്കെ കലർന്ന ഒരു വിചിത്രമായ ഭാവമായിരുന്നു അവളുടെ മുഖത്ത്. എന്തിനാ ഇവൾ ഇങ്ങനെയൊക്കെ ചോദിക്കുന്നത്? എനിക്ക് കാര്യം പിടികിട്ടിയില്ല. ഇവൾക്ക് എന്നെ മുൻപരിചയമുണ്ടോ? അതോ അനുവിനെക്കുറിച്ചാണോ?

ഞാൻ മറുപടി പറയാൻ വായ തുറന്നതേയുള്ളൂ...

പെട്ടെന്ന് എന്റെ തൊട്ടടുത്തുള്ള ആ ഒഴിഞ്ഞകിടക്കുന്ന അവസാന കസേരയിലേക്ക് ആരോ വന്നിരുന്നു.

ഒരു തണുത്ത കാറ്റ് വീശിയതുപോലെ... ആ സാമീപ്യം എനിക്ക് പരിചിതമായിരുന്നു. ഒപ്പം, വല്ലാത്തൊരു നിശബ്ദത ആ ടേബിളിലാകെ പടർന്നു.

തൊട്ടുമുമ്പ് വരെ ചിലച്ചു കൊണ്ടിരുന്ന ആ മെഡിക്കൽ പിള്ളേരൊക്കെ ശ്വാസം വിടാൻ പോലും മറന്നതുപോലെ ഇരിക്കുന്നത് ഞാൻ കണ്ടു.

ഞാൻ മെല്ലെ വശത്തേക്ക് തിരിഞ്ഞു നോക്കി.

എന്റെ നെഞ്ചിടിപ്പ് ഒറ്റയടിക്ക് നിന്നുപോയി!

അനു!

ഡോക്ടറുടെ കോട്ടുമിട്ട്, കഴുത്തിൽ സ്റ്റെതസ്കോപ്പും തൂക്കി, അതിലേറെ ഗൗരവത്തിൽ അവൾ എന്റെ തൊട്ടടുത്ത് ഇരിക്കുന്നു!

ഉഫ്... ഒരു നിമിഷത്തേക്ക് രോമാഞ്ച പുളകിതനായി ഞാൻ....

അവൾ വന്നിരുന്നതും അവിടെക്കൂടെ പോവുകയായിരുന്ന, കാന്റീനിലെ മെയിൻ ആണെന്ന് തോന്നിക്കുന്ന ഒരു കുടവയറൻ ചേട്ടൻ പാഞ്ഞെത്തി.

അനു അയാളുടെ മുഖത്തേക്ക് നോക്കുക പോലും ചെയ്യാതെ വല്ലാത്തൊരു ഗൗരവത്തിൽ പറഞ്ഞു, "ഒരു ബിരിയാണി."

അത് കേട്ടതും അയാൾ വന്നതിനേക്കാൾ വേഗത്തിൽ അവിടെ

💬 Comments

View all comments