Chapter Title : ലവ് ബൈറ്റ് 4 [കാവൽക്കാരൻ]
പറയുന്നത്!
ഒരൊറ്റ ചോറുമണി മാത്രം വായിൽ വെച്ചിട്ട് അവൾക്കെങ്ങനെ ഇത് പറയാൻ സാധിക്കുന്നു...?
"മാം... അത്... ഇന്നത്തെ ബിരിയാണി... നല്ല ഫ്രഷ്..." അയാൾ വിക്കി വിക്കി എന്തോ പറയാൻ ശ്രമിച്ചു.
"വായടക്കെടോ!"
അവൾ പാമ്പിനെപ്പോലെ ചീറി.
"ഒരു ഉണക്ക ചോറും ഇറച്ചിയും ഉണ്ടാക്കി എടുത്തു വന്നിരിക്കുന്നു! ഇതൊക്കെ തിന്ന് ഇവിടെയുള്ള രോഗികളും കൂട്ടിരിപ്പുകാരും എന്തെങ്കിലും പറ്റി ചത്താൽ നീ സമാധാനം പറയുമോ? പൈസ വാങ്ങിയിട്ടല്ലേടോ ഫുഡ് കൊടുക്കുന്നത്? വൃത്തിയായി ഒരു ഭക്ഷണം ഉണ്ടാക്കാൻ അറിയില്ലെങ്കിൽ ഈ പണി നിർത്തിയിട്ട് പോടോ!"
അവളുടെ ഓരോ വാക്കുകളും ചാട്ടവാറടി പോലെയാണ് അയാളുടെ മുഖത്ത് വീണത്.
എനിക്ക് ശരിക്കും അയാളോട് വല്ലാത്തൊരു സഹതാപം തോന്നി. പ്രായമുള്ളൊരാളാണ്, എന്റെ അച്ഛന്റെയത്രയും പ്രായം വരും. ആ കാന്റീൻ നിറയെ ആളുകൾ നോക്കി നിൽക്കുമ്പോൾ, തോർത്ത് കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ച്, തലകുനിച്ച്, കുറ്റവാളിയെപ്പോലെ നിൽക്കുകയാണ് അയാൾ. എന്ത് ചെയ്യണമെന്നറിയാത്ത ഒരു നിസ്സഹായാവസ്ഥ അയാളുടെ മുഖത്തുണ്ടായിരുന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ എന്ന് പോലും എനിക്ക് സംശയം തോന്നി. ആർക്കായാലും ആ കാഴ്ച കണ്ടാൽ സങ്കടം വരും.
"സോറി മാം... അറിയാതെ പറ്റിയതാ... ഞ... ഞാൻ വേറെ മാറ്റിത്തരാം..." ശബ്‌ദം താഴ്ത്തി മറ്റുള്ളവരെ നോക്കി അയാൾ ദയനീയമായി പറഞ്ഞു.
"എനിക്ക് നിന്റെ മാറ്റിത്തരുന്ന ഫുഡും വേണ്ട ഒരു പിണ്ണാക്കും വേണ്ട. എടുത്തോണ്ട് പോടോ ഇവിടുന്ന്!" അനുവിന്റെ ദേഷ്യം അടങ്ങുന്നുണ്ടായിരുന്നില്ല.
ഞങ്ങളുടെ മുന്നിലിരുന്ന ആ മെഡിക്കൽ പിള്ളേരുടെ കാര്യം പറയുകയും വേണ്ട. അവർ പാതി കഴിച്ച ബിരിയാണി തൊണ്ടയിൽ കുരുങ്ങിയ അവസ്ഥയിലാണ്. ബാക്കി കഴിക്കണോ അതോ എഴുന്നേറ്റ് ഓടണോ എന്നറിയാതെ അവർ പരസ്പരം നോക്കുന്നുണ്ട്.
ഞാൻ അത്ഭുതത്തോടെ അനുവിനെ തന്നെ നോക്കിയിരുന്നു. എന്റെ ഈശ്വരാ... എന്റെ ഈ തങ്കക്കുടം ഇത്ര വലിയ ഭീകരിയായിരുന്നോ? എന്നോട് ഇതുവരെ ഒച്ചയൊന്ന് ഉയർത്തി സംസാരിക്കാത്ത ഇവളെന്തിനാ ഈ പാവം
💬 Comments
View all comments