0%

Chapter Title : ലവ് ബൈറ്റ് 4 [കാവൽക്കാരൻ]

കിരൺ ഉറക്കെ ചിരിച്ചുകൊണ്ട് ആ പയ്യനെ നോക്കി പറഞ്ഞു.

"പെണ്ണ് ഇവനെ വല്ലാതെ മയക്കിക്കളഞ്ഞെടാ... എപ്പോഴാടാ അവളെ ഞങ്ങൾക്ക് ഒന്ന് പരിചയപ്പെടുത്തി തരുന്നത്?"

​"അത്... അത് പിന്നെ..."

എന്ത് പറയണമെന്നറിയാതെ ഞാൻ കുറച്ചുനേരം നിന്നു വിക്കി. അവൾക്കിതൊക്കെ ഇഷ്ട്ടമാവുമോ എന്നതായിരുന്നു പ്രധാന പ്രശ്നം.... എന്നോടിതുവരെ ദേഷ്യപ്പെട്ടിട്ടില്ലെങ്കിലും അമ്മ പറഞ്ഞു തന്ന അറിവ് വച്ച് അവൾക്ക് ദേഷ്യം കുറച്ച് കൂടുതലാണ്.....

​ഞാൻ വേഗം മുഖത്തെ ചിരി മാറ്റി ഗൗരവം നടിക്കാൻ ശ്രമിച്ചു.

​"പോടാ അവിടുന്ന്...സമയം വരുമ്പോൾ ഞാൻ പരിചയപ്പെടുത്തി തന്നോളം. ഇപ്പോൾ നീ ഈ വന്ന സ്റ്റോക്ക് മുഴുവൻ അടുക്കി വെക്കാൻ നോക്ക്."

ഞാൻ വേഗം മറ്റൊരു ബോക്സ് എടുത്ത് വിഷയം മാറ്റാൻ നോക്കി.

​"മ്മ്... നടക്കട്ടെ നടക്കട്ടെ..."

കിരൺ എന്നെ നോക്കി കണ്ണടച്ച് കാണിച്ചിട്ട് അവന്റെ പണിയിലേക്ക് തിരിഞ്ഞു.

​അവർ പണി തുടർന്നപ്പോഴും എന്റെ മനസ്സിൽ അപ്പോഴും അവളായിരുന്നു. ആ ഉമ്മയുടെ ഓർമ്മകൾ വീണ്ടും വീണ്ടും എന്റെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ടിരുന്നു, അതെന്റെ ഉള്ളിലെ നാണക്കാരനേ ഉണർത്തിക്കൊണ്ടിരുന്നു....

ഈ ചിന്തകൾക്കിടയിലാണ് എന്റെ ഫോൺ വീണ്ടും റിങ്ങ് ചെയ്തത്. നോക്കിയപ്പോൾ അമ്മയാണ്.

​"ഹലോ അമ്മ..."

​"അഭീ... നീ എവിടെയാടാ? കടയിലാണോ?"

അമ്മയുടെ ശബ്ദത്തിൽ ചെറിയൊരു വെപ്രാളമുണ്ടായിരുന്നു.

​"അതെ അമ്മേ, എന്താ കാര്യം?"

​"എടാ, ഞാൻ രാവിലെ ഇറങ്ങിയപ്പോൾ തിരക്കിൽ ഒരു പേഷ്യന്റിന്റെ ഫയൽ അവിടെ ഡൈനിങ്ങ് ടേബിളിൽ മറന്നുവെച്ചു. അത്യാവശ്യമുള്ള കേസ് ആണ്. നിനക്ക് അതൊന്ന് ഇങ്ങോട്ട് എത്തിക്കാമോ?"

​സാധാരണ ഗതിയിൽ ആണെങ്കിൽ ഞാൻ ഇതിനൊന്നും നിൽക്കാത്തതാണ്. 'കടയിൽ നല്ല തിരക്കാണ് അമ്മേ', 'ആരെയെങ്കിലും വിട്ട് എടുപ്പിക്ക്' എന്നൊക്കെ പറഞ്ഞ് ഞാൻ ഒഴിവുകഴിവ് കണ്ടെത്തിയേനെ. എന്റെ സ്വഭാവം അമ്മയ്ക്കും നന്നായി അറിയാം. അതുകൊണ്ട് അമ്മ പകുതി മടിച്ചാണ് ചോദിച്ചത് തന്നെ.

​പക്ഷേ...

​ഹോസ്പിറ്റലിൽ പോയാൽ... അനുവിനെ കാണാലോ!

​ആ ഒരൊറ്റ ചിന്ത മിന്നിയതും എന്റെ മറുപടി റെഡിയായിരുന്നു.

​"ആഹ്... ഞാൻ ഇപ്പോൾ തന്നെ കൊണ്ടുവരാം അമ്മേ. ഞാനിതാ ഇറങ്ങി."

​എന്റെ ഈ പെട്ടെന്നുള്ള മറുപടി കേട്ട് അമ്മ പോലും ഒന്ന് ഞെട്ടിയിട്ടുണ്ടാകും. ഫോൺ വെച്ച് ഞാൻ കിരണിനോട് കാര്യം പറഞ്ഞ് വണ്ടി

💬 Comments

View all comments