Chapter Title : ലവ് ബൈറ്റ് 4 [കാവൽക്കാരൻ]
സ്റ്റാർട്ട് ചെയ്തു.
ഏത്... 😌
വീടെത്തി ഗേറ്റ് കടന്ന് മുറ്റത്ത് വണ്ടി നിർത്തി ഞാൻ വേഗം അകത്തേക്ക് കയറി.
ഹാളിലേക്ക് കയറിയതും ഞാൻ കണ്ടത് ചേച്ചിയെയാണ്. കയ്യിൽ അമ്മ പറഞ്ഞ ആ ഫയലുമായി ചേച്ചി നിൽക്കുന്നു. ആളെ കണ്ടാൽ തന്നെ അറിയാം നല്ല ക്ഷീണമുണ്ട്.
"നീ വന്നോ... അമ്മ വിളിച്ചു പറഞ്ഞു."
ചേച്ചി ഫയൽ എനിക്ക് നേരെ നീട്ടി.
"ചേച്ചി ഇന്ന് കമ്പനിയിൽ പോയില്ലേ? എന്താ മുഖമൊക്കെ വാടിയിരിക്കുന്നത്?"
ഞാൻ ഫയൽ വാങ്ങിക്കൊണ്ട് ചോദിച്ചു.
"ഇല്ലടാ, നല്ല പനിയാ... രാവിലെ എഴുന്നേൽക്കാൻ വയ്യായിരുന്നു. അതുകൊണ്ട് ഇന്ന് ലീവ് എടുത്തു."
ചേച്ചി സോഫയിലേക്ക് ക്ഷീണത്തോടെ ഇരുന്നു. പണ്ടത്തെപ്പോലെ ലീവ് എടുക്കുന്നതിനൊന്നും ഇപ്പോൾ ആരും ഒന്നും ചോദിക്കാറില്ല. ചേച്ചിയും ഏട്ടത്തിയും വർക്ക് അനുവിന്റെ കമ്പനിയിലായതുക്കൊണ്ട് തന്നെ ലക്ഷ്മിയമ്മ അവർക്ക് അത്രയേറെ അധികാരങ്ങളും ആനുകൂല്യങ്ങളും കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ചേച്ചി കമ്പനിയിൽ ചെന്നില്ലെങ്കിലും അവിടുത്തെ കാര്യങ്ങളൊന്നും മുടങ്ങില്ല, ആരും ചോദ്യം ചെയ്യുകയുമില്ല. അത്രയ്ക്കും പവറാണ് പുള്ളിക്കാരികൾക്കിപ്പോൾ അവിടെ.
ഞാൻ ചേച്ചിയുടെ നെറ്റിയിൽ കൈവെച്ചു നോക്കി. നല്ല ചൂട്!
"ഇതെന്താ ചേച്ചി ഇങ്ങനെ പനിച്ചു കിടക്കുന്നത്? നീ വാ... എന്തായാലും അമ്മയുടെ അടുത്തേക്ക് തന്നെയല്ലേ പോണത്. അവിടുന്ന് ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങാം."
"അതൊന്നും വേണ്ടടാ... ഞാൻ ഗുളിക കഴിച്ചു..."
ചേച്ചി മടി കാണിച്ചു.
"മിണ്ടാതെ ഇറങ്ങ് ചേച്ചി... ഈ പനിയും വെച്ച് ഇവിടെ ഒറ്റയ്ക്ക് കിടക്കണ്ട"
ഞാൻ നിർബന്ധിച്ച് ചേച്ചിയെ എഴുന്നേൽപ്പിച്ചു. എന്റെ നിർബന്ധത്തിന് വഴങ്ങി അവൾ എഴുന്നേറ്റു.
ഹോസ്പിറ്റലിൽ പോയാൽ അമ്മയ്ക്ക് ഫയലും കൊടുക്കാം, ചേച്ചിയെ കാണിക്കുകയും ചെയ്യാം... പിന്നെ മെയിൻ ആയിട്ട് അവിടെയുള്ള എന്റെ മന്ദാരത്തെ ഒന്ന് കാണുകയും ചെയ്യാം! ഒരുകല്ലിൽ മൂന്ന് മാങ്ങ!
ഞാൻ ചേച്ചിയെയും കൂട്ടി കാറിൽ കയറി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു.
ഡ്രൈവ് ചെയ്യുമ്പോൾ എന്റെ മനസ്സ് മുഴുവൻ ഹോസ്പിറ്റലിലെ ആ വരാന്തയിലായിരുന്നു. കോട്ടും ഇട്ട് ഗൗരവത്തിൽ നടക്കുന്ന അനുവിനെ ഒന്ന് കാണാൻ എന്റെ ഉള്ളം തുടിച്ചു.
അല്പസമയത്തിനുള്ളിൽ ഞങ്ങൾ ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്ന് കാർ പാർക്ക് ചെയ്തു.
ശേഷം ഞാൻ അമ്മയെ ഫോണിൽ വിളിച്ചു.
💬 Comments
View all comments