0%

Chapter Title : ലവ് ബൈറ്റ് 4 [കാവൽക്കാരൻ]

നിനക്കുള്ളത് വീട്ടിൽ വരുമ്പോൾ തന്നോളാം. നീ ഇപ്പോൾ പോയി രമ്യയെ കാണിക്ക്. ഞാൻ അവൾക്ക് വിളിച്ചു പറഞ്ഞോളാം."

"എവിടേന്ന് വെച്ചിട്ടാ അമ്മേ ഞങ്ങൾ പോവുക?"

ഞാൻ ഇടക്ക് കയറി ചോദിച്ചു.

കാരണം ഇത് വല്ല പെട്ടിക്കടയോ മറ്റോ അല്ലല്ലോ..ലോകത്തിലെ തന്നെ മികച്ച മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഒന്നല്ലേ.... ഇതിനകത്ത് എവിടെയെന്ന് വെച്ച് തപ്പാനാ ഞങ്ങൾ?"

എന്റെ മറുപടി കേട്ടതും അമ്മ എന്നെയൊന്ന് പുച്ഛിച്ചു നോക്കി.

"അതൊക്കെ അവൾക്കറിയാം... നീയൊന്ന് മിണ്ടാതിരുന്നേ... ഇടക്കൊക്കെ ഇങ്ങോട്ട് ഒന്ന് വന്നാലല്ലേ ഇതൊക്കെ അറിയൂ."

"ഓ പിന്നെ! ഇടക്കിടക്ക് വരാൻ ഇതെന്റെ കുഞ്ഞമ്മയുടെ മോളുടെ വീടോ മറ്റോ ആണോ?"

എന്റെ ആ ഡയലോഗ് കേട്ടതും ചുറ്റും നിന്നിരുന്ന ആ പെൺപിള്ളേരും ചേച്ചിയും ഒക്കെ പൊട്ടിച്ചിരിച്ചു. ചേച്ചി ക്ഷീണം പോലും മറന്ന് എന്റെ തോളിൽ തട്ടി ചിരിക്കാൻ തുടങ്ങി.

അമ്മ ആകെ ചൂളിപ്പോയി! പാവം, എന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ നോക്കിയതാ, പക്ഷേ പണി പാളി. ഇനിയും എന്നെ ഇവിടെ നിർത്തിയാൽ കൂടുതൽ പണി കിട്ടുമെന്ന് അമ്മയ്ക്ക് മനസ്സിലായിക്കാണണം.

"ഒന്ന് പോയെടാ..... അവന്റെയൊരു തമാശ.."

അമ്മ ചിരി അടക്കിപ്പിടിച്ച് എന്നെ പിടിച്ച് തള്ളി.

"നീ വേഗം അവളെയും കൊണ്ട് ചെല്ലാൻ നോക്ക്."

ഞാൻ ചിരിച്ചുകൊണ്ട് ചേച്ചിയെയും കൂട്ടി രമ്യ ഡോക്ടറുടെ ക്യാബിനിലേക്ക് നടന്നു.

ഡോക്ടർ ചേച്ചിയെ പരിശോധിച്ചു.

"നല്ല പനിയുണ്ടല്ലോ... കുറച്ചുനേരം ഇവിടെ കിടക്കാം. ഒരു ഡ്രിപ് ഇട്ടാൽ ക്ഷീണം മാറും,"

ഡോക്ടർ പറഞ്ഞു.

ചേച്ചി ആദ്യം ഒന്ന് മടിച്ചെങ്കിലും എന്റെ നിർബന്ധത്തിന് വഴങ്ങി ബെഡിൽ കയറി കിടന്നു. നഴ്സ് വന്ന് ഡ്രിപ് ഇട്ടു കൊടുത്തു.

💬 Comments

View all comments