Chapter Title : ലവ് ബൈറ്റ് 4 [കാവൽക്കാരൻ]
മറുപടി കേട്ടതും അമ്മ എന്നെയൊന്ന് പുച്ഛിച്ചു നോക്കി.
"അതൊക്കെ അവൾക്കറിയാം... നീയൊന്ന് മിണ്ടാതിരുന്നേ... ഇടക്കൊക്കെ ഇങ്ങോട്ട് ഒന്ന് വന്നാലല്ലേ ഇതൊക്കെ അറിയൂ."
"ഓ പിന്നെ! ഇടക്കിടക്ക് വരാൻ ഇതെന്റെ കുഞ്ഞമ്മയുടെ മോളുടെ വീടോ മറ്റോ ആണോ?"
എന്റെ ആ ഡയലോഗ് കേട്ടതും ചുറ്റും നിന്നിരുന്ന ആ പെൺപിള്ളേരും ചേച്ചിയും ഒക്കെ പൊട്ടിച്ചിരിച്ചു. ചേച്ചി ക്ഷീണം പോലും മറന്ന് എന്റെ തോളിൽ തട്ടി ചിരിക്കാൻ തുടങ്ങി.
അമ്മ ആകെ ചൂളിപ്പോയി! പാവം, എന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ നോക്കിയതാ, പക്ഷേ പണി പാളി. ഇനിയും എന്നെ ഇവിടെ നിർത്തിയാൽ കൂടുതൽ പണി കിട്ടുമെന്ന് അമ്മയ്ക്ക് മനസ്സിലായിക്കാണണം.
"ഒന്ന് പോയെടാ..... അവന്റെയൊരു തമാശ.."
അമ്മ ചിരി അടക്കിപ്പിടിച്ച് എന്നെ പിടിച്ച് തള്ളി.
"നീ വേഗം അവളെയും കൊണ്ട് ചെല്ലാൻ നോക്ക്."
ഞാൻ ചിരിച്ചുകൊണ്ട് ചേച്ചിയെയും കൂട്ടി രമ്യ ഡോക്ടറുടെ ക്യാബിനിലേക്ക് നടന്നു.
ഡോക്ടർ ചേച്ചിയെ പരിശോധിച്ചു.
"നല്ല പനിയുണ്ടല്ലോ... കുറച്ചുനേരം ഇവിടെ കിടക്കാം. ഒരു ഡ്രിപ് ഇട്ടാൽ ക്ഷീണം മാറും,"
ഡോക്ടർ പറഞ്ഞു.
ചേച്ചി ആദ്യം ഒന്ന് മടിച്ചെങ്കിലും എന്റെ നിർബന്ധത്തിന് വഴങ്ങി ബെഡിൽ കയറി കിടന്നു. നഴ്സ് വന്ന് ഡ്രിപ് ഇട്ടു കൊടുത്തു. മരുന്ന് ശരീരത്തിൽ കയറി തുടങ്ങിയതോടെ ചേച്ചി മെല്ലെ കണ്ണുകൾ അടച്ചു.
ഞാൻ അരികിലിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എനിക്കും ബോറടിച്ചു തുടങ്ങി. റൂമിൽ വേറെ ആരുമില്ല. ഞാൻ മെല്ലെ ഷൂസ് അഴിച്ചുമാറ്റി, ചേച്ചിയുടെ ബെഡിലേക്ക് വലിഞ്ഞു കയറി ഒപ്പം കിടന്നു....
ചേച്ചി ഒന്ന് അനങ്ങി, ശേഷം കണ്ണുതുറന്ന് എന്നെ നോക്കി.
"നീ എന്തിനാടാ കേറി കിടക്കുന്നത്?"
അവൾ പതുക്കെ ചോദിച്ചു.
"എനിക്ക് ക്ഷീണമാ ചേച്ചി... നീ അങ്ങോട്ട് നീങ്ങി കിടക്ക്,"
ഞാൻ അവളെ ഒന്നുകൂടി വശത്തേക്ക് നീക്കി കിടത്തി.
ചേച്ചി ചിരിച്ചുകൊണ്ട് എന്നെ ചേർത്തുപിടിച്ചു. ഞങ്ങൾ രണ്ടുപേരും ആ ഇടുങ്ങിയ ബെഡിൽ, ഡ്രിപ്പിന്റെ തുള്ളികൾ വീഴുന്ന താളത്തിൽ, കെട്ടിപ്പിടിച്ചു കിടന്നു. പുറത്ത് ഹോസ്പിറ്റലിലെ തിരക്കുകൾക്കിടയിലും, ആ മുറിക്കുള്ളിൽ ഞങ്ങൾ ഞങ്ങളുടേതായ ഒരു ലോകത്തായിരുന്നു.
രോഗിയായ ചേച്ചിയേക്കാൾ ക്ഷീണം എനിക്കായിരുന്നു എന്ന് തോന്നുന്നു. ആ എസി മുറിയുടെ തണുപ്പും, ഡ്രിപ്പിന്റെ
💬 Comments
View all comments