Chapter Title : ലവ് ബൈറ്റ് 7 [കാവൽക്കാരൻ]
പറഞ്ഞു:
"ഇത് ഞാൻ ഈയിടെ എഴുതിയ ഒരു പുസ്തകമാണ്. നിങ്ങളിത് വായിക്കണം. വായിച്ചിട്ട് അഭിപ്രായം പറയണം കേട്ടോ."
ഞാൻ ഒട്ടും താല്പര്യമില്ലാതെ ആ പുസ്തകം വാങ്ങി. അതിന്റെ കവർ പേജിലേക്ക് നോക്കിയ എന്റെ കണ്ണുകൾ ഒന്ന് വിടർന്നു.
പുസ്തകത്തിന്റെ പേര്: "ഓലക്കീറ്"!
അതിന്റെ കവർ പേജിലാകട്ടെ, അല്പം അർദ്ധനഗ്നയായ ഒരു സ്ത്രീയുടെ വളരെ ആർട്ടിസ്റ്റിക് ആയ ചിത്രവും!
സുമനനാരായണനെപ്പോലൊരു അറു മൊണ്ണൻ ഇങ്ങനെ ഒരു പുസ്തകം എഴുതുമെന്ന് ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല. പേരും പടവും ഒക്കെ കണ്ടിട്ട് ഇത് വല്ല കമ്പി കഥയൊ മറ്റോ ആണെന്ന് ഞാൻ മനസ്സിൽ വിചാരിച്ച് നിൽക്കുകയായിരുന്നു.
അപ്പോഴാണ് ടേബിളിൽ അവൻ നിരത്തി വെച്ചിരുന്ന മറ്റ് പുസ്തകത്തിലേക്ക് എന്റെ നോട്ടം പോയത്. അതിൽ ഏറ്റവും അടിയിലായി കിടന്നിരുന്ന, വളരെ പഴക്കം ചെന്നതുപോലെ തോന്നിക്കുന്ന കട്ടിയുള്ള ഒരു പുസ്തകം പെട്ടെന്ന് എന്റെ ശ്രദ്ധയിൽ പെട്ടു.
കറുപ്പും ചുവപ്പും കലർന്ന കവർ പേജുള്ള ആ പുസ്തകത്തിന്റെ പേര് കണ്ടതും എന്റെ നെഞ്ചിടിപ്പ് പെട്ടെന്ന് ഒന്ന് വർദ്ധിച്ചു.
"ഡ്രാക്കുള: ദി ഫ്യൂഡൽ ലോർഡ്" (Dracula: The Feudal Lord)
എന്റെയുള്ളിൽ എന്തൊക്കെയോ ചിന്തകൾ ഇരച്ചുകയറി.കാരണം ആ ബുക്കിന്റെ കവർ പേജിൽ കാണിക്കുന്ന വൃത്താകൃതിയിലുള്ള ഒരടയാളം ഞാൻ ഇതിനു മുന്പും കണ്ടിട്ടുണ്ട്.അതും അനുവിന്റെ ശരീരത്തിൽ,കൃത്യമായി പറഞ്ഞാൽ അവളുടെ ബാക്കിൽ മുതുകിന്റെ നടുവിലായി
"സുമനാ... ഈ... ഈ പുസ്തകം... ഇതും നീ എഴുതിയതാണോ?"
പെട്ടെന്നുള്ള വെപ്രാളത്തിൽ, ആ ബുക്കിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ഞാൻ അവനോട് ചോദിച്ചു...
"ഏയ്, അതല്ല..."
അവൻ വേഗം മറുപടി പറഞ്ഞു.
"അത് ഞാൻ എഴുതിയതല്ല."
"പിന്നെ
💬 Comments
View all comments