Chapter Title : ലവ് ബൈറ്റ് 7 [കാവൽക്കാരൻ]
ആരാ ഇത് എഴുതിയത്?"
എന്റെ ശബ്ദത്തിൽ വല്ലാത്തൊരു ആകാംക്ഷ ഉണ്ടായിരുന്നു. കിരൺ ഇതൊന്നും ശ്രദ്ധിക്കാതെ അവന്റെ ഫോണിൽ നോക്കി നിൽക്കുകയാണ്.
സുമന നാരായണൻ വളരെ ഭക്തിയോടെ ആ പുസ്തകം കയ്യിലെടുത്തു. ശേഷം എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു:
"കാവൽക്കാരൻ!"
കാവൽക്കാരൻ! അതേതേത് മൈരൻ?
ശേഷം അവനോട് തന്നെ ചോദിച്ചു:
"കാവൽക്കാരനോ? അതാരാ?"
അത് കേട്ടതും സുമന നാരായണന്റെ ഭാവം ആകെ മാറി. ഏതോ മഹാമുനിയെക്കുറിച്ച് പറയുന്ന ഭക്തിയോടെയും ആവേശത്തോടെയും അവൻ പറയാൻ തുടങ്ങി:
"കാവൽക്കാരൻ! എന്റെ ദൈവം... എന്റെ വഴികാട്ടി... എന്റെ ഗുരു! അദ്ദേഹം ഒരു സാധാരണ മനുഷ്യനല്ല. ലോകപ്രസിദ്ധനാ തനി രാവണൻ......"
അവൻ അവിടെക്കിടന്ന് ആവേശംകൊണ്ട് വിറയ്ക്കാൻ തുടങ്ങി. എന്റെ ചോര കുടിക്കുന്ന ഭാര്യയുടെ കയ്യിൽ നിന്നും രക്ഷപ്പെടാൻ വല്ല വഴിയുമുണ്ടോ എന്ന് അറിയാനുള്ള ടെൻഷനിൽ നിൽക്കുന്ന എന്റെ മുന്നിലിരുന്ന് അവൻ ഇമ്മാതിരി ഡയലോഗ് അടിക്കുന്നത് കേട്ടപ്പോൾ എന്റെ കൺട്രോൾ പോയി.
"എടാ മൈരേ... മണിച്ചിത്രത്താഴ് സിനിമ ഞാനും കണ്ടിട്ടുള്ളതാഡാ ! അവിടെക്കിടന്ന് കൂടുതൽ കൊണക്കാതെ അതാരാന്ന് മര്യാദക്ക് പറയടാ പുണ്ടച്ചി മോനേ!"
ഞാൻ പല്ലിറുമ്മിക്കൊണ്ട് അവന് നേരെ ചീറി.
എന്റെ ആ പെട്ടെന്നുള്ള രൂപമാറ്റവും തെറിവിളിയും കേട്ടതും സുമന നാരായണൻ ശരിക്കും ഞെട്ടിപ്പോയി!. അവൻ വല്ലാതെ പതറി, ഭയത്തോടെ പുറകോട്ട് മാറി.
അപ്പോഴാണ് എനിക്കും എന്റെ അബദ്ധം മനസ്സിലായത്. കാര്യം നേടേണ്ടത് എന്റെ ആവശ്യമാണ്. ഇവനാണ് ഇനി എനിക്കുള്ള ഒരേയൊരു കച്ചിത്തുരുമ്പ്. ഞാൻ പെട്ടെന്ന് എന്റെ ദേഷ്യം മാറ്റി, മുഖത്ത് വലിയൊരു ചിരി വരുത്തിക്കൊണ്ട് അവന്റെ തോളിൽ കയ്യിട്ടു.
"സോറി ഡാ സുമനാ... ഞാൻ
💬 Comments
View all comments