Chapter Title : ലവ് ബൈറ്റ് 7 [കാവൽക്കാരൻ]
വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതാ. ഈ ബുക്കിന്റെ പേര് കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു ആകാംക്ഷ തോന്നി. നീ പറ, ആരാ ഈ കാവൽക്കാരൻ?"
ഞാൻ വളരെ നൈസ് ആയി അവനെ സോപ്പാക്കി.
അല്പം സമാധാനിച്ച അവൻ വീണ്ടും ആ ബുക്കിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു:
"അഭി, സത്യം പറഞ്ഞാൽ ഈ കാവൽക്കാരൻ ആരാണെന്ന് ആർക്കും കൃത്യമായി അറിയില്ല. അദ്ദേഹത്തിന്റെ ശരിക്കുള്ള പേരോ രൂപമോ ആരും കണ്ടിട്ടില്ല.പക്ഷേ, അതീന്ദ്രിയ ശക്തികളെക്കുറിച്ച് അദ്ദേഹം എഴുതിയ നോവലുകളും റിസർച്ചുകളും ഒക്കെ ലോകപ്രസിദ്ധമാണ്! വളരെ രഹസ്യമായാണ് ഇതിന്റെ കോപ്പികൾ കൈമാറ്റം ചെയ്യപ്പെടുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ബുക്കാണിത്. ഇതിന്റെയൊരു ഒറിജിനൽ കോപ്പി കിട്ടാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു!"
"എന്നിട്ട്... നീയിത് വായിച്ചോ?"
ഞാൻ അത്യാർത്തിയോടെ ചോദിച്ചു.
"വായിച്ചു കഴിഞ്ഞു!"
വലിയൊരു അഹങ്കാരത്തോടെ അവൻ പറഞ്ഞു.
"എന്തൊരു അസാധ്യ സാധനമാണെന്നോ ഇത്! ഇതിൽ പറയുന്ന കാര്യങ്ങളൊക്കെ വെറും കെട്ടുകഥകളല്ല, സത്യമാണെന്ന് തോന്നിപ്പോകും! ഡ്രാക്കുളകളുടെയും വാമ്പയേർസിന്റെയുമൊക്കെ ചരിത്രം, അവരുടെ സ്വഭാവം... എല്ലാം വളരെ ഡീറ്റൈൽ ആയിട്ട് ഇതിൽ പറഞ്ഞിട്ടുണ്ട്!"
അവൻ ആ പുസ്തകത്തെക്കുറിച്ച് പറഞ്ഞ ഓരോ വാക്കും എന്റെയുള്ളിൽ വലിയൊരു പ്രതീക്ഷയുടെ തിരി തെളിയിച്ചു. എന്റെ ഭാര്യയെക്കുറിച്ചുള്ള... ആ കൊടും ഭീകരിയെക്കുറിച്ചുള്ള എന്തെങ്കിലും രഹസ്യങ്ങൾ ആ ബുക്കിൽ കാണുമോ? എങ്ങനെയെങ്കിലും ഈ ബുക്ക് എനിക്ക് വാങ്ങിയേ തീരൂ!.....
തുടരണോ?
💬 Comments
View all comments