0%

Chapter Title : ലവ് ബൈറ്റ് 7 [കാവൽക്കാരൻ]

പാഞ്ഞടുത്തു.

എന്റെ ആ മാസ്സ് എൻട്രി കണ്ട് പേടിച്ചിട്ടാണോ എന്തോ, അവൾ പെട്ടെന്ന് രണ്ടടി പുറകോട്ട് വെച്ചു. എന്റെ ആവേശം കണ്ട് എന്റെ പെണ്ണ് ശരിക്കും പേടിച്ചു എന്ന് വിചാരിച്ച്, ഞാൻ ഒന്നുകൂടി നെഞ്ചും വിരിച്ച് മുന്നോട്ട് കയറിയതാണ്.അപ്പോഴാണ് അവൾ എന്നെ നോക്കി വായ ചെറുതായിയൊന്ന് തുറന്നത്.

പടച്ചോനേ... ആ ചുണ്ടുകൾക്കിടയിലൂടെ അവളുടെ ആ കൂർത്ത വലിയ പല്ലുകൾ വെളിയിൽ വരുന്നത് ഞാൻ വ്യക്തമായി കണ്ടു!

ഇന്നലെ രാത്രി എന്റെ കഴുത്തിൽ തുളഞ്ഞുകയറി ചോര കുടിച്ച അതേ പല്ലുകൾ!

ആ ഒറ്റക്കാഴ്ചയിൽ എന്റെ സകല ധൈര്യവും കാറ്റഴിച്ചുവിട്ട ബലൂൺ പോലെ ആവിയായിപ്പോയി.

അവിടെത്തന്നെ ബ്രേക്ക് പിടിച്ചു നിന്ന ഞാൻ, മടക്കിക്കുത്തിയ മുണ്ട് വളരെ ഭവ്യതയോടെ താഴേക്കഴിച്ചിട്ടു.....

"ഞാനൊക്കെ നല്ല കുടുംബത്തിൽ പിറന്നവനാ... അതുകൊണ്ടാ ഇപ്പൊ നിന്നെ വെറുതെ വിടുന്നത്...! പോ.... എന്റെ വീട്ടിൽ നിന്നും എന്റെ ജീവിതത്തിൽ നിന്നും....."

ഞാൻ പറഞ്ഞു കഴിഞ്ഞതും അവളുടെ മുഖത്ത് ഒരു പരിഹാസച്ചിരി വിരിയുന്നത് ഞാൻ കണ്ടു.

ചിരി നിർത്തി, വല്ലാത്തൊരു പുച്ഛത്തോടെ അവൾ എന്നെ അടിമുടിയൊന്ന് നോക്കി....

"മുണ്ടും മടക്കിക്കുത്തി 'എടീ' എന്ന് അലറിയാൽ ഭയങ്കര സിനിമാ നടൻ ആകുമെന്നാണോടാ നിന്റെ വിചാരം? You think you are some kind of an alpha male? എന്റെയീ പല്ലിന്റെ ഒരറ്റം കണ്ടപ്പോഴേക്കും നിന്റെ ഫ്യൂസ് പോയില്ലേടാ വാഴേ! കുടുംബത്തിൽ പിറന്നവനായതുകൊണ്ടല്ല, നിനക്ക് ജീവനിൽ കൊതിയുള്ളതുകൊണ്ടാ നീ അവിടെ പെട്ടിപ്പാമ്പ് പോലെ അടങ്ങി നിന്നത്. I can literally smell your fear, Abhi! ഇന്നലെ നിന്റെ ചോരയ്ക്ക് നല്ല ടേസ്റ്റ് ഉണ്ടായിരുന്നത് കൊണ്ട് മാത്രമാ നീ ഇപ്പോ സ്വന്തം കാലിൽ ഇങ്ങനെ നിൽക്കുന്നത്. അല്ലാതെ നിന്റെ ഈ ഡീസൻസി കണ്ടിട്ടൊന്നുമല്ല! I spared you because I was full!"

😳

അവളുടെ സംസാരം കേട്ടപ്പോൾ ഞാൻ ശരിക്കും ഒരു കോമയിലായി!

എന്റെ കോളേജിലെ ഫൈനൽ ഇയർ പ്രൊജക്റ്റിൽ ഷോർട്ട് സർക്യൂട്ട് ആയി കരിഞ്ഞുപോയ ആ ESP32 ബോർഡ് പോലെ എന്റെ ഹൃദയം പടപടാന്ന് മിടിക്കാൻ തുടങ്ങി.

സ്വന്തം ഭാര്യയുടെ

💬 Comments

View all comments