Chapter Title : ? ലെമനേഡ് ? [? ? ? ? ?]
പറഞ്ഞു.
“ഹ്മ്മം ..ഏതു ഇരുമ്പും കൊല്ലന്റെ ആലയില്‍ വരുമ്പോളാണ് മൂര്‍ച്ചയുള്ള കത്തി ആകുന്നത്...” നീന ദിയയെ ഒന്ന് ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“മതി മതി നീ ഇനി പറഞ്ഞു അവളുടെ മനസ്സു മാറ്റേണ്ട” മെര്‍ലിന്‍ നീനുവിനെ തടഞ്ഞു.
“ശരി പക്ഷെ ഞാനിത്രയും കാലം ഒഴിഞ്ഞു മാറിയിട്ട് ഇപ്പോള്‍ പെട്ടന്നു Yes എന്നൊക്ക പറഞ്ഞാല്‍ വിക്രം ചേട്ടന് അതിൽ സംശയമൊന്നും തോന്നില്ലേ”. ദിയയുടെ ചോദ്യം കേട്ട് മെര്‍ലിന്‍ ചിരിച്ചു.
“നിനക്ക് ആണ്പിള്ളേരേ പറ്റിയൊരു ചുക്കും അറിയാഞ്ഞിട്ടാ.. ഇവന്മാർക്ക് ഒരുപെണ്ണിനെ ഇഷ്ടപെട്ട് പോയാൽ….പിന്നെ പെണ്ണ് എപ്പോള്‍ OK പറഞ്ഞാലും മുന്നം പിന്നുമൊന്നും ആലോചിക്കില്ലാ. മാത്രമല്ല പെണ്ണിന് എപ്പോഴാ ഒരു പ്രേമം തോന്നുന്നത് ആര്‍ക്ക് പറയാന്‍ ആവും…”
“അത് ശരിയാ...” നീനയും മെർലിൻ പറഞ്ഞതിനോട് യോജിച്ചു.
“എന്നാൽ ഒക്കെ ശരി..ഞാന്‍ ഏതായാലും വിക്രം ചേട്ടനോട് രാകേഷ് വഴി ഒരു സൂചന കൊടുക്കും. എന്നിട്ട് നമ്മള്‍ കോഫി ഷോപ്പില്‍ വരുമ്പോള്‍ വിക്രം ചേട്ടനോട് വരാനും പറയാം. പിന്നെ ഒക്കെ നിന്റെ മിടുക്ക്….കേട്ടല്ലോ”
“അയ്യോ ….ഇത്ര പെട്ടന്ന് ..വേണോ ...” ദിയ വീണ്ടും ചിണുങ്ങി …
“വേണ്ട ...വിക്രം ചേട്ടൻ ബാലുവിനെ കുറെ ഇടിച്ചിട്ട് മതി .. ”
“ശെരിയാടി ...നീ പറഞ്ഞോ ...ബാലുവിനെ എനിക്ക് വേണ്ടി ബുദ്ധിമുട്ടിക്കാൻ വയ്യ ….പിന്നെ ഈ കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി, ക്ലാസിലും കോളേജിലുമൊന്നും അറിയാൻ പാടില്ല. കാമുകന്മാരോട് നിങ്ങൾ എല്ലാം പറയുമ്പോ അത് പ്രത്യേകം പറയണം കേട്ടല്ലോ...”
മെർലിനും നീനയും അത് സമ്മതിച്ചു തലയാട്ടി. മെർലിൻ അപ്പോൾ തന്നെ വിളിച്ചു രാകേഷിനെ വിവരം
💬 Comments
View all comments