Chapter Title : ? ലെമനേഡ് ? [? ? ? ? ?]
മുത്ത് പതിച്ച ഫാൻസി നെക്ലേസും, അതിനു ചേർച്ചയുള്ള കമ്മലും. കണ്ടവരാരും ദിയയുടെ മുഖത്ത് നിന്നും കണ്ണെടുക്കുന്നേയില്ല. നല്ല ഫോട്ടോഗ്രാഫി സെൻസ് ഉള്ള ആദര്ശ് കുറെ ഫോട്ടോസ് അവൾക്ക് എടുത്തുകൊടുത്തു. പക്ഷെ വിക്രം കൂടെയില്ലാഞ്ഞപ്പോള്‍ ആണ് അവന്റെ സാമിപ്യം തനിക്കു എന്തോ ആത്മവിശ്വാസം തരുന്നുണ്ടായിരുന്നു എന്ന തോന്നല്‍ അവളില്‍ ഉണര്‍ത്തിയത്. നല്ലപോലെ മിസ് ചെയ്തുകൊണ്ട് ക്ഷമയില്ലാതെ വിക്രം ഇപ്പൊ വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവൾ സ്റ്റേജിന്റെ താഴെ മെർലിനും നീനനയ്ക്കും ഒപ്പമിരുന്നു. മത്സരങ്ങളുടെ ഫല പ്രഖ്യാപനം നടക്കുമ്പോൾ ബ്യുട്ടി കോണ്ടെസ്റ് ഇല് തനിക്ക് എന്തായാലും കിട്ടില്ലെന്ന് അവൾക്കറിയാമായിരുന്നു. നീനയും മെർലിനും ഉറപ്പായിരുന്നു ആ വർഷം ദിയക്ക് സ്വന്തമാണെന്ന് . ദിയ അവരോടു റിസൾട്ടിന് വെയിറ്റ് ചെയ്യണ്ട പോകാമെന്നു പറഞ്ഞപ്പോൾ, നിക്കെടി എന്നുപറഞ്ഞും ഇരുവരും അവളെ പിടിച്ചു നിർത്തി. പക്ഷെ മത്സര ഫലം അവളെ ഞെട്ടിച്ചു.
“ദിയ ദി മിസ്സ് യൂണിവേര്‍സിറ്റി!!!!”
മെർലിനും നീനയും ദിയയെ പൊക്കിയെടുത്തു ആർപ്പു വിളിച്ചു.
ദിയയ്ക്ക് ഒരുനിമിഷം വിശാസിക്കാനായില്ല!!! അവളുടെ കണ്ണുകൾ നിറഞ്ഞു.
ദിയ ആദ്യം വിളിക്കാന്‍ ഒരുങ്ങിയത് വിക്രമിനെ ആണ്. പക്ഷെ പെട്ടെന്ന് എന്തോ അവള്‍ ബാലുവിനെ ഓര്‍ത്തു. തന്റെ മനസ്സു കൈ വിടുന്നുണ്ടോ എന്നോ ഒരു സംശയം. അവള്‍ ബാലുവിനെ ഡയല്‍ ചെയ്തു പക്ഷെ അവൻ ഹോസ്റ്റലിൽ തന്നെ ആയിരുന്നു കോളേജ് ഫെസ്റ്റിന് വരാനൊട്ടും താല്പര്യമില്ലാതെ ചടഞ്ഞിരുന്നു, പക്ഷെ എന്നിട്ടും അവൻ ഫോൺ എടുത്തില്ല.
പകരം അവന്റെ ഒരു മെസ്സേജ്..
“Please don't ever call me..
Enjoy with your new friends”
ദിയക്ക് അത് കണ്ടപ്പോള്‍ പെരുവിരലിൽ നിന്നും അരിച്ചു
💬 Comments
View all comments