Chapter Title : Love Or Hate 02 [Rahul Rk]
വഴിയേ ഒള്ളു.. അവൾ പ്രണയിക്കാൻ ആരംഭിക്കണം... അതിനുള്ള ആളുകളെയും സോഫിയ അദ്ദിവിധക്തമായി കണ്ടുപിടിച്ചു.. വേറെ ആരും അല്ല ഈ നിൽക്കുന്ന ഷൈൻ തന്നെ.. അതിനു കാരണവും ഉണ്ട്.. അവിടെ ബാക്കി ഉള്ള എല്ലാ ആൺപില്ലേരും പഠിത്തം വിട്ട് വേറൊരു കളിക്കും നിക്കില്ല... ഇവൻ ആണെങ്കിൽ പഠിത്തം ഒഴിച്ച് വേറെ എല്ലാ കളികളും കളിക്കും..
അങ്ങനെ ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് മടങ്ങുന്ന വഴിക്ക് ഞാനും ഇവനും ബൈക്ക് എടുത്ത് പോകാൻ ഒരുങ്ങുമ്പോൾ ആണ് സോഫിയ ഞങ്ങളുടെ അടുത്തേക്ക് വരുന്നത്..."ഷൈൻ.. ആൻഡ്രൂ.. എനിക്ക് നിങ്ങളോട് കുറച്ച് സംസാരിക്കണം.."
"എന്താ സോഫിയ...??"
"കുറച്ച് സീരിയസ് മാറ്റർ ആണ് നമുക്ക് ഒരു 5 മണിക്ക് കോഫീ ഷോപ്പിൽ മീറ്റ് ചെയ്യാൻ പറ്റുമോ..? അവിടെ വച്ച് പറയാം.. ഇവിടെ ശരിയാവില്ല.."
"അഞ്ച് മണിക്ക്..... ഓകെ ഞങ്ങൾ വരാം.."
സത്യത്തിൽ എനിക്കും ഷൈനിനും അത് അൽഭുതം ആയിരുന്നു.. കാരണം ക്ലാസ്സ് തുടങ്ങി ഇത്രയും ദിവസം ആയിട്ടും ഇവൾ ഞങ്ങളോട് ആകെ വിരലിൽ എണ്ണാവുന്ന അത്ര സമയം മാത്രമേ സംസാരിച്ചിട്ടുള്ളു.. ഇപ്പൊ ഞങ്ങളെ കോഫി കുടിക്കാൻ വിളിക്കുന്നു.. ഇതിൽ എന്തോ പന്തികേട് ഉണ്ട് എന്ന് ഞങ്ങൾക്ക് അപ്പോള് തന്നെ മനസ്സിലായിരുന്നു.. എന്നാലും അവളുടെ ഉദ്ദേശം അറിയാൻ ഞങ്ങൾ പോകാൻ തന്നെ തീരുമാനിച്ചു..
അങ്ങനെ ഹോസ്റ്റലിൽ പോയി ഒന്ന് ഫ്രഷ് ആയി ഞങ്ങൾ അവളെ കാണാൻ കോഫി ഷോപ്പിലേക്ക് ചെന്നു.. അകത്ത് കയറിയപ്പോൾ തന്നെ അവൾ ഒരു ടേബിളിൽ ഇരിക്കുന്നത് കണ്ടു..
ഷൈൻ: ആൻഡ്രൂ.. മിക്കവാറും എന്തേലും ഉടായിപ്പ് ആയിരിക്കും.. എന്താണെലും നല്ലോണം ആലോചിച്ചിട്ട് മറുപടി പറഞ്ഞാൽ
💬 Comments
View all comments