Chapter Title : Love Or Hate 02 [Rahul Rk]
എന്ത് വേണമെങ്കിലും തരാം എന്ന്...
ഷൈൻ: എടാ അവള് ആൾ ഭൂലോക ഉടായിപ്പ് ആണ് അവളുടെ വാക്കും കേട്ട് ഒരോന്നിന് ഇറങ്ങി വെറുതെ പണി വേടിക്കണോ...
ആൻഡ്രൂ: അളിയാ എനിക്ക് ഒരു ഐഡിയ..
ഷൈൻ: എന്ത് ഐഡിയ??
ആൻഡ്രൂ: നിനക്ക് അഞ്ജലിയെ പറ്റി എന്താ അഭിപ്രായം..??
ഷൈൻ: അഞ്ജലി... സോഫിയയേ പോലെ തന്നെ.. പക്ഷേ അവളുടെ അത്ര തരികിട അല്ല എന്ന് തോന്നുന്നു...
ആൻഡ്രൂ: അപ്പോ ഈ കഥയിലെ വില്ലത്തി ആരാ..??
ഷൈൻ: ഇത് വരെ പറഞ്ഞത് വച്ച് നോക്കുമ്പോ.. സോഫിയ...
ആൻഡ്രൂ: അപ്പോ നമ്മൾ വില്ലത്തിയുടെ കൂടെ നിൽക്കണോ നായികയുടെ കൂടെ നിൽക്കണോ..??
അന്ന് ഞങൾ രണ്ട് സുപ്രധാന തീരുമാനങ്ങൾ എടുത്തു.. ഒന്ന് ഞങ്ങൾ അഞ്ജലിയെ സഹായിക്കാൻ പോകുന്നു.. രണ്ട് തീർച്ചയായും ഞങ്ങൾ സോഫിയക്ക് ഒരു പണി കൊടുക്കാൻ പോകുന്നു...
അങ്ങനെ അന്ന് രാത്രി സോഫിയ വിളിച്ചപ്പോൾ ഞങ്ങൾ അവളെ സഹായിക്കാം എന്ന് വാക്ക് നൽകി...
പക്ഷേ ഞങ്ങളുടെ പ്ലാൻ അഞ്ജലിയെ ഇക്കാര്യം അറിയിക്കുക എന്നത് ആയിരുന്നു...
അങ്ങനെ അടുത്ത ദിവസം ക്ലാസ്സ് കഴിഞ്ഞ് എല്ലാവരും വീട്ടിൽ പോകുന്ന സമയം ഞാനും ഷൈനും അഞ്ജലിയെ കാണാൻ തീരുമാനിച്ചു... കോളേജിന്റെ അടുത്ത് തന്നെ ആയിരുന്നു അവളുടെ വീട്.. ഏകദേശം നടക്കാൻ ഉള്ള ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ..
അങ്ങനെ അവൾ നടന്നു പോകുന്ന വഴി ഞങ്ങൾ അവളെ ഫോളോ ചെയ്യാൻ തുടങ്ങി.. അങ്ങനെ അവസാനം അവളുടെ കൂടെ ഉണ്ടായിരുന്ന കുട്ടി പോയപ്പോൾ ഞങ്ങൾ അവളുടെ അടുത്തേക്ക് ചെന്നു...
ഷൈൻ: ഹായ് അഞ്ജലി...
അവള് പെട്ടന്ന് ഞെട്ടി തിരിഞ്ഞു നോക്കി..
💬 Comments
View all comments