0%

Chapter Title : Love Or Hate 02 [Rahul Rk]

Author : Kambikathakal Read All Parts 743
പിന്നെ ഞങ്ങൾ ആണെന്ന് അറിഞ്ഞപ്പോൾ ചിരിച്ച് കൊണ്ട് പറയാൻ തുടങ്ങി.. അഞ്ജലി: ഹായ്.. അല്ല നിങ്ങൾ എന്താ ഈ വഴി.. അതും നടന്ന്.. നിങ്ങള് ബൈക്കിൽ അല്ലേ വരാറു.. ഷൈൻ: ഞങ്ങള് തന്നെ ഒന്ന് കാണാൻ വേണ്ടി വന്നതാ... അഞ്ജലി: എന്നെയോ..?? എന്തിന്..?? ആൻഡ്രൂ: തനിക്ക് ഇട്ട് ഒരു പണി തരാൻ സോഫിയയുടെ കൊട്ടേഷൻ ഉണ്ട്.. അതുകൊണ്ട് വന്നതാ... അഞ്ജലി: സോഫിയ.... എനിക്ക് ഒന്നും മനസിലാകുന്നില്ല.. നിങ്ങള് കാര്യം തെളിച്ച് പറ...
ഞാനും ഷൈനും സോഫിയ ഞങ്ങളെ വന്ന് കണ്ടത് മുതൽക്കുള്ള എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞു.. എല്ലാം കേട്ടപ്പോൾ അവളുടെ മുഖം അൽഭുതം കൊണ്ട് വിടരുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു... അഞ്ജലി: അപ്പോ അവള് എന്നെ തോൽപ്പിക്കാൻ ഷൈനിനോട് എന്നെ പ്രേമിക്കാൻ പറഞ്ഞു എന്നാണോ പറയുന്നത്...?? ഷൈൻ: അതെ.. ഞാൻ തന്നെ പ്രണയിച്ച് തന്റെ മനസ്സ് കീഴടക്കണം.. എന്നിട്ട് പഠിത്തത്തിൽ ഉള്ള തന്റെ ശ്രദ്ധ തെറ്റിക്കണം അതാണ് അവളുടെ പ്ലാൻ... അഞ്ജലി: അവൾക്ക് എന്നോട് ചെറിയ ദേഷ്യം ഉള്ള കാര്യം എനിക്ക് അറിയാമായിരുന്നു.. പക്ഷേ അത് ഇത്രക്ക് വലിയ വൈരാക്യം ആകും എന്ന് കരുതിയില്ല... അതൊക്കെ പോട്ടെ.. പിന്നെ നിങ്ങള് എന്താ അവളെ സഹായിക്കാതെ ഇരുന്നത്...?? ഷൈൻ: സംഭവം ഞങ്ങൾ രണ്ടാളും അത്ര നല്ല ആളുകൾ ഒന്നും അല്ലെങ്കിലും ഒരാളെ പറ്റികാനും ചതികാനും ഒന്നും ഞങ്ങൾ കൂട്ട് നിൽക്കില്ല... പക്ഷേ ഞാൻ സോഫിയയുടെ അടുത്ത് ഞങ്ങൾ അവളെ സഹായിക്കുന്നു എന്ന രീതിയിൽ ആണ് സംസാരിച്ചത്.. അഞ്ജലി: അതെന്തിനാ?? ഷൈൻ: ഇല്ലെങ്കിൽ അവൾ ചിലപ്പോ വേറെ ആളെ കണ്ടെത്തും..

💬 Comments

View all comments