0%

Chapter Title : Love Or Hate 02 [Rahul Rk]

Author : Kambikathakal Read All Parts 733
അടുത്തേക്ക് ആണ് നടന്നു വരുന്നത്... ഞങ്ങളുടെ അടുത്ത് എത്തിയതും അവൻ ടേബിളിന്റെ മുകളിൽ രണ്ട് കയ്യും കുത്തി നിന്ന് എന്റെയും ആൻഡ്രുവിന്റെയും മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ട് പറഞ്ഞു.. "നിന്നെ ഒന്നും ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ... അപ്പോ നീ ഒക്കെ ആണ് തേർഡ് ഇയറിൽ ട്രാൻസ്ഫർ ആയി വന്ന അവന്മാർ അല്ലേ.. എങ്ങനെ കോളേജ് ഒക്കെ ഇഷ്ടപ്പെട്ടോ...??" ഇവൻ വെറുതെ ഷോ ഇറക്കുകയാണ്.. അവൻ വായ തുറന്നപ്പോൾ തന്നെ നല്ല സിഗരറ്റിന്റെ മണം.. എന്തേലും പറഞ്ഞാ പിന്നെ സീൻ ആകും... പെട്ടന്ന് ആൻഡ്രൂ കേറി പറഞ്ഞു... "ഞങ്ങള് ഇന്ന് വന്നതല്ലേ ഒള്ളു.. ഇഷ്ടപ്പെടാൻ ഒക്കെ ഇഷ്ടം പോലെ സമയം ഉണ്ടല്ലോ ..." അത് അവന് അത്ര പിടിച്ചില്ല എന്ന് തോന്നുന്നു.. അവന്റെ മുഖത്തെ ചിരി ഒന്ന് മാഞ്ഞു, പക്ഷേ അവൻ വീണ്ടും ചിരിച്ച് കൊണ്ട് തന്നെ തുടർന്നു... "എനിക്കറിയാം നിങ്ങള് കുഴപ്പക്കാർ ഒന്നും അല്ല നല്ല കുട്ടികൾ ആണ് എന്ന്.. എന്നാലും പറയാം.. ഈ കാമ്പസിന് അതിന്റേതായ കുറച്ച് റൂൾസ് ഒക്കെ ഉണ്ട് അവനോട് ചോദിച്ചാൽ മതി പറയും" വിഷ്ണുവിനെ ചൂണ്ടി ആണ് അവൻ പറഞ്ഞത്.. എന്നിട്ട് വീണ്ടും തുടർന്നു.. "അതോണ്ട് മക്കൾ അതൊന്നും തെറ്റിക്കാൻ നിക്കണ്ട.. ഓകെ.. അപ്പോ ശരി.." ഇത്രയും പറഞ്ഞ് അവൻ തിരിഞ്ഞ് നടന്നു പോകുന്നതിനിടയിൽ എന്റെ പുറത്ത് ഒന്ന് കൊട്ടി... അത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.. പക്ഷേ ഇപ്പോ ഒന്നും ചെയ്യാനും പറ്റില്ലല്ലോ.. ചേ.. ഇവിടെ വന്നത് മുതൽ ശത്രുക്കൾ മാത്രം ആണല്ലോ കിട്ടുന്നത്.. ഞാൻ എന്റെ ദേഷ്യം

💬 Comments

View all comments