Chapter Title : Love Or Hate 02 [Rahul Rk]
മുഴുവൻ ഉള്ളിൽ തന്നെ വച്ചു.. ഞാൻ ചോദിക്കാൻ നിന്നപോളേക്കും ആൻഡ്രൂ വിഷ്ണുവിനോട് ചോദിച്ചു..
"ആരാ ബ്രോ അവന്മാർ..??"
"അതോ അതാണ് അർജുൻ ഏതോ എം എൽ എ യുടെ മകൻ ആണ് അതിന്റെ അഹങ്കാരം നല്ലോണം ഉണ്ട്.. നിങ്ങള് കണ്ടല്ലോ.. ഈ കോളേജ് അവന്റെ അച്ഛന്റെ ആണ് എന്നാണ് വിചാരം.. പിന്നെ അവന്റെ കൂടെ ഉള്ളവന്മാർ ഒക്കെ അവന്റെ കാശും പവറും കണ്ട് അവന്റെ മൂടും താങ്ങി നടക്കുന്നു അത്രേ ഒള്ളു..."
"ഈ കാമ്പസ് മൊത്തം ടെറർ ആണല്ലോ ആൻഡ്രൂ..."
"ഞാൻ അത് വന്നപോ മുതലേ നോട്ട് ചെയ്യുന്നുണ്ട്..."
"ഇവിടെ തികച്ച് പഠിക്കാം എന്നുള്ള എന്റെ പ്രതീക്ഷ പോക പോകെ കുറഞ്ഞു വരുന്നുണ്ട്..."
"പൊന്നു മോനേ കരിനാക്ക് വളച്ച് ഒന്നും പറയല്ലേ.. ഇവിടേം കൂടെ തികച്ച് നിന്നില്ലേൽ നിനക്ക് അറിയാലോ എല്ലാവരും കൂടെ നമ്മളെ നാട് കടത്തും.."
ഞങ്ങളുടെ സംഭാഷണം ഒക്കെ കേട്ട് ഒന്നും മനസ്സിലാകാതെ നിന്ന വിഷ്ണു ചോദിച്ചു..
"അതെന്താ നിങ്ങള് പഴയ കോളജിൽ നിന്ന് ഇങ്ങോട്ട് പോന്നത്..??"
"ഞങ്ങൾക്ക് അങ്ങനെ ഒരു സ്ഥലത്ത് നിന്ന് പഠിച്ചാൽ ബോർ അടിക്കും അപ്പോ ഒരു ചേഞ്ച് ആയിക്കോട്ടെ എന്ന് കരുതി.."
ആൻഡ്രൂ ആണ് മറുപടി പറഞ്ഞത്.. അവന് ഒന്നും മനസ്സിലായില്ല എങ്കിലും ഒന്നും ചോദിച്ചില്ല...
ചായ കുടി കഴിഞ്ഞ് ഞങ്ങൾ കാന്റീൻ വിട്ട് പുറത്തിറങ്ങി..
ക്ലാസ്സിൽ ഒന്നും കേറാൻ തന്നെ ഒരു മൂഡ് ഇല്ല.. പക്ഷേ ഇവിടുത്തെ മുറ്റവും ഗാർഡനും എല്ലാം കൊള്ളാം.. പ്രണയികുന്നവരെ ലക്ഷ്യം വച്ച് ഉണ്ടാക്കിയ പോലെ തന്നെ ഉണ്ട്..
ഞങ്ങള് ഇങ്ങനെ ഓരോന്ന്
💬 Comments
View all comments