Chapter Title : Love Or Hate 02 [Rahul Rk]
പോളി, അഞ്ജലി, പുറത്ത് പോക്ക്.. ഇതെല്ലാം അവന് പുതിയ വാക്കുകൾ ആയിരുന്നല്ലോ.. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അവൻ അത് ഞങ്ങളോട് ചോദിച്ചു...
"അല്ല നിങ്ങള് രണ്ടുപേരും പോളിയിലും പഠിച്ചിട്ടുണ്ട..?? ഈ കുട്ടി ഏതാ?? അപോ ആരാ ഈ അഞ്ജലി..??"
ഞാൻ ഉത്തരം പറയാൻ നിന്നപ്പോളേക്കും ആൻഡ്രൂ ഇടയിൽ കയറി പറയാൻ ആരംഭിച്ചു...
"ഇതിന്റെ ഉത്തരം ഇവൻ പറഞ്ഞാൽ ശരിയാവൂല ഞാൻ പറയാം...
അന്ന് ഞങ്ങൾ പോളിയിൽ പഠിക്കുന്ന കാലം... ഇപ്പൊ വന്നില്ലേ ഇവൾ ഞങ്ങളുടെ ജൂനിയർ ആയിരുന്നു.. സത്യത്തിൽ ആ കാമ്പസ് പഠിപ്പിസ്റ്റ്റുകളുടെ ഒരു കോട്ട ആയിരുന്നു.. എനിക്ക് തോന്നുന്നു അവിടെ പഠിക്കത്തവർ ആയി ഞങ്ങൾ രണ്ടുപേരും മാത്രമേ ഒള്ളു എന്ന്.. മുഴുവൻ ഒരുമാതിരി പാൽകുപ്പി ടീംസ് ആയിരുന്നു...
കഥ തുടങ്ങുന്നത് ഞങ്ങളുടെ പോളി പഠന കാലത്തെ ഒന്നാം വർഷത്തിന്റെ മധ്യത്തിൽ നിനും ആണ്..............
******************************
ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നു അഞ്ജലി.. ഏറ്റവും മോശം വിദ്യാർത്ഥി ആയിരുന്നു ഷൈൻ.. അഞ്ജലി ടീച്ചർമാർക്ക് കണ്ണിലുണ്ണി ആയിരുന്നെങ്കിൽ ഇവൻ ടീച്ചർമാരുടെ കണ്ണിലെ കരട് ആയിരുന്നു..
അഞ്ജലി ക്ക് ഞങ്ങളുടെ ക്ലാസ്സിൽ എന്നല്ല ആ സ്കൂളിലെ തന്നെ ഏറ്റവും വലിയ എതിരാളി ആയിരുന്നു സോഫിയ.. ഇവർ രണ്ടുപേരും തമ്മിൽ എപ്പോളും യുദ്ധം ആയിരുന്നു, യുദ്ധം എന്ന് പറഞ്ഞാൽ നേർക്ക് നേരെ അല്ല.. പരീക്ഷാ യുദ്ധം..
പരീക്ഷകളിൽ എപ്പോളും അഞ്ജലി ആയിരിക്കും ക്ലാസ്സിൽ ഒന്നാമത് എന്നാൽ സോഫിയ ക്ക് അവളെക്കാൾ ഒന്നോ രണ്ടോ മാർക്ക് വിത്യാസം മാത്രമേ വരാറുള്ളൂ.. പക്ഷേ എത്ര ശ്രമിച്ചിട്ടും സോഫിയക്ക് ആ
💬 Comments
View all comments