0%

Chapter Title : Love Or Hate 06 [Rahul Rk]

Author : Rahul RK Read All Parts 999
ഒരു റോ പൂർത്തിയാക്കി... ഷൈൻ: ഹോ അങ്ങനെ ഒരെണ്ണം കമ്പ്ലീറ്റ് ആയി.. ദിയ: അതെ... ഇനി രണ്ടാമത്തെ തുടങ്ങാം.. ഷൈൻ: ഇവിടുത്തെ ബൾബ് ഇട്ടില്ലേ വെളിച്ചം ഇല്ലല്ലോ..?? ദിയ: ശരിയാ.. ഞാൻ പോയി നോക്കിയിട്ട് വരാം... ദിയ ലൈറ്റ് നോക്കാൻ വേണ്ടി സ്വിച്ച്ചിന്റെ ഭാഗത്തേക്ക് പോയി.. ഷൈൻ അവിടെ തന്നെ ഒരു ചെയർ വലിച്ചിട്ട് ഇരുന്നു.. പെട്ടന്ന് ലൈറ്റ് ഒന്ന് മിന്നി.. കൂടെ ഒരു നിലവിളിയും... "ആഹ്......." ഷൈൻ വേഗം എഴുന്നേറ്റ് അങ്ങോട്ട് ഓടി ചെന്നു..
നോക്കുമ്പോൾ ദിയ നിലത്ത് കിടക്കുന്നു...ഷൈനിന് അപ്പോൾ വന്ന ചിരിക്ക് കയ്യും കണക്കും ഇല്ലായിരുന്നു.. അവൾക്ക് ഷോക് അടിച്ചതാണെന്ന് അവന് മനസ്സിലായി.. പൊട്ടിച്ചിരി ഷൈനിന് നിയന്ത്രിക്കാൻ നന്നേ പാട് പെടെണ്ടി വന്നു.. "നിനക്ക് അങ്ങനെ തന്നെ വേണമെടി അഹങ്കാരി...." പക്ഷേ സംഭവം ഷൈൻ കരുതിയ പോലെ കുട്ടിക്കളി ആയിരുന്നില്ല.. ദിയ അനങ്ങുന്നില്ല.. അവിടെ തന്നെ കിടക്കുന്നു... ഷൈൻ: കർത്താവേ ഇവൾ ചത്തോ..?? ഷൈൻ വേഗം ഓടി ദിയയുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു... ഷൈൻ: ദിയ.. ദിയ.. ഷൈൻ എത്ര കുലുക്കി വിളിച്ചിട്ടും ദിയ ഉണരുന്നില്ല... ഷൈനിന്റെ ഉള്ളൊന്നു കിടുങ്ങി... "ഈശോയെ.. പണി പാളിയോ..??" ഷൈൻ വിറക്കുന്ന വിരലുകൾ ദിയയുടെ മൂക്കിൻ തുമ്പിന് മുന്നിലേക്ക് വച്ചു.... (തുടരും....)

💬 Comments

View all comments