0%

Chapter Title : മാല പടക്കം 2 [Sharon]

Author : Kambikathakal Read All Parts 1.7K

തുളസി തറയിലെ തുളസി കാതിരിൽ തടവികൊണ്ട് നിന്നു....

" ഇറയത്തേക് കയറി ഇരിക്കുട്ടോ...... പേര് ചോദിക് ക്കാൻ മറന്നു.. അടുക്കളയിലെ പാത്രത്തിന്റെ കല പില ശബ്ദത്തിനിടയിൽ പദ്മയുടെ ശബ്ദം അയാൾ പതിയെ കേട്ടു.. "മനോജ്‌..." ഇറയത്തെ ചാരുകസേരയിലേക് ഇരിക്കുന്നതിനിടയിൽ അകത്തേക്കു നോക്കി അയാൾ പറഞ്ഞു.... ചുമരിൽ തൂക്കി ഇട്ടിരുന്ന ഫോട്ടോ ഫ്രെമുകളിലേക് അയാൾ കണ്ണോടിച്ചു.. ഒരു ഗ്ലാസിൽ കട്ടൻ ചായയുമായി പുറത്തേക്ക് വന്നു അയാൾക് നേരെ നീട്ടി,

"ഇത് കുടിക്ക്  കഴിക്കാൻ ഒന്നുല്ലാട്ടോ ഇപ്പോ ഇവിടെ, പദ്മ നെറ്റി ചൊറിഞ്ഞു കൊണ്ടു അയാളെ നോക്കി.....

"  എനിക്ക് ഇയാളെ അറിയാട്ടോ, നാട്ടിൽ വച്ചു കണ്ടിട്ടുണ്ട്.. ? മുൻപ് പരിചയപ്പെട്ടിട്ടും ഉണ്ട്  കാലത്തിനു മുൻപ് , ഇയാൾക്കു ഓർമ്മ ഉണ്ടോ എന്ന് അറിയത്തില്ല .....  നേരത്തെ വേണുവേട്ടൻ ഇവിടേക്ക് വിളിച്ചിരുന്നു അപ്പോഴാ  ഈ ഫോട്ടോ ഞാൻ ശ്രദ്ധിച്ചത് അയാൾ ചുമരിൽ തൂക്കിയിട്ട പദ്മയുടെ കല്യാണ ഫോട്ടോയിലേക് ചൂണ്ടി.....എന്റെ നാട് കണ്ണപുരം അടുത്താണ് എന്ന് പറഞ്ഞപോൾ ഇയാളുടെ കേട്യോൻ ആണ് പറഞ്ഞത് വൈഫ്‌ വീടും അവിടെ ആണെന്ന്...."

അയാൾ  ചായ  ഊതി ചുണ്ടോടു അടുപ്പിച്ചു... " ആണോ... എന്നോട് പുള്ളി ഇപ്പോ വന്നു പറഞ്ഞതാ  നാട്ടുകാരൻ ആരോ ആണെന്ന് തോന്നുന്നു പോയി നോക്കി വാ എന്ന്. നാട്ടുകാരൻ എന്ന കേട്ടപാടെ ഓടി വന്നു " പദ്മ ചിരിച്ചു.... അല്ല  , എന്നെ അറിയുമെന്നല്ലേ പറഞ്ഞെ എവിടെ വച്ച,? ഞാൻ  വിവാഹം ഒക്കെകഴിഞ്ഞിവിടെക്ക് വന്നിട്ട് ഇത്തിരി വർഷായി അതാ ണുട്ടോ ചോദിച്ചേ?  തുറന്നിട്ട വാതിലിനു ചാരി നിന്നു കൊണ്ടു അവൾ അയാളെ

💬 Comments

View all comments