Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]
കണ്ണ് തുറിച്ച് വാ പൊളിച്ചു നിന്നു..........
ബെന്നി തുടർന്നു : നീ നാട്ടിൽ വച്ച് കണ്ടിരുന്നു അല്ലെ.... എന്നോട് പറഞ്ഞില്ലല്ലോ...... എന്റെ അസുഖത്തിന്റെ കാര്യവും അവളോട് പറഞ്ഞല്ലേ................
എല്ലാം കേട്ടും ഹരിക്ക് ഒന്നും മിണ്ടാൻ ആയില്ല.....
അഞ്ജുവിനെ വിളിക്കണം... ചോദിക്കണം......എന്ന് മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും ഹരി വിളിച്ചില്ല...
കുക്കിംഗ് കഴിഞ്ഞ് പുറത്ത് ഇറങ്ങിയ ഹരിയോട് ബെന്നി പറഞ്ഞു: നിന്റെ കൂടെ ഞാനും നിർത്തിയാലോ ഈ പ്രവാസം എന്ന് ആലോചിക്കുകയാ... നീയില്ലാതെ എനിക്കും..... വയ്യടാ...... നീ കൂടെ പോയാൽ ഞാൻ ചിലപ്പോൾ അടിച്ചടിച്ചു തീരും.... മരിക്കാൻ പേടി ആവുന്നടാ ഹരീ..
ഹരി ഉടനെ ബെന്നിയുടെ ബെഡിൽ ഇരുന്ന്, തോളിൽ കൈ വച്ച് പറഞ്ഞു : ഞാൻ ഇത് അങ്ങോട്ട് പറയാൻ വരുകയായിരുന്നു ബെന്നിയേട്ടാ... നിങ്ങൾക്ക് സ്കിൽ ഉണ്ടല്ലോ.. ഒരു സർവീസ് സെന്ററോ അങ്ങിനെ എന്തെങ്കിലും....
നാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ....
സുലോചനയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി " ഹലോ ".. എന്ന് അഞ്ചു പറഞ്ഞതും, ഫോൺ കട്ട് ആക്കി ഹരി........
ഫോൺ പിടിച്ച് കരഞ്ഞു കൊണ്ട് നിക്കുന്ന അഞ്ജുവിനോടും, അമ്മയോട് സംസാരിക്കുന്നത് ഹരി ആണ് എന്ന് മനസ്സിലാക്കി അങ്ങോട്ട് വന്നിരുന്ന രഞ്ജുവിനെയും മാറി മാറി നോക്കി സുലോചന പറഞ്ഞു : എന്നെ നോക്കിയിട്ട് ഒരു കാര്യവും ഇല്ല..... ഞാൻ അവനോട് പറയാനോ, നിർബന്ധിക്കാനോ ഒന്നിനും പോവാൻ പോണില്ല... ആദ്യം നിങ്ങൾ തമ്മിൽ ഒരു തീരുമാനത്തിൽ എത്ത് ... എന്നിട്ട് ഞാൻ ശ്രമിക്കാം ഹരിയോട് സംസാരിക്കാൻ..
അഞ്ചു രഞ്ജുവിനെ നോക്കുക കൂടെ ചെയ്യാതെ തന്റെ റൂമിലേക്ക് കണ്ണ് തുടച്ചു പോയി.. രെഞ്ചു തന്റെ റൂമിലേക്കും....................
അഞ്ജുവിന് സംസാരിക്കാൻ, പ്രശങ്ങൾ പറയാൻ അവളെ ഉണ്ടായിരുന്നുള്ളൂ... അഞ്ചു സിനിയെ ഫോൺ വിളിച്ചു............. നടന്നത് എല്ലാം പറഞ്ഞു... സിനിക്ക് അറിയാത്ത ബെന്നിയുടെ കാര്യങ്ങൾ വരെ.......... തുടക്കം മുതൽ........
തന്റെ റൂമിൽ, ബെന്നിയേട്ടൻ ഫോണിൽ കുത്തി കൊണ്ടിരിക്കുന്നത് തന്റെ ഭാര്യയോട് ആണ് എന്ന് ഹരിക്ക് അറിയാഞ്ഞിട്ടല്ല... പക്ഷെ ഒന്നും പറയാൻ തോന്നിയില്ല ഹരിക്ക്......
ബെന്നി ഒരു ദിവസം ഹരിയോട് പറഞ്ഞു : എടാ... ഞാൻ എറണാകുളം ഭാഗത്തു
💬 Comments
View all comments